യുകെ പ്രധാനമന്ത്രി ലിസ് ട്രസ്, ധനമന്ത്രിയെ പുറത്താക്കി.ജെറമി ഹണ്ടിനെ ധനമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തു. ബ്രിട്ടന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്നതിനിടെ നികുതി ഇളവ് പ്രഖ്യാപിച്ചത് വിപണിയില്‍ തകര്‍ച്ചയ്ക്കും വഴിവച്ചു. ഇതിനുപിന്നാലെയാണ് പുറത്താക്കല്‍.
വർധിച്ചു വരുന്ന രാഷ്ട്രീയ സമ്മർദത്തിനും വിപണി അരാജകത്വത്തിനും ഇടയിൽ ധനമന്ത്രി ക്വാസി ക്വാർട്ടെംഗിനെ വെള്ളിയാഴ്ച പുറത്താക്കിയിരുന്നു. പ്രധാനമന്ത്രി ലിസ് ട്രസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ആറാഴ്ച തികയും മുന്‍പാണ് സ്ഥാനം നഷ്ടമായത്. രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരില്‍ ക്വാസി വന്‍ വിമര്‍ശനം നേരിട്ടിരുന്നു.
IMF സമ്മേളനത്തിന് വാഷിങ്ടണ്ണിലേക്ക് പുറപ്പെട്ട ക്വാസി ക്വാർടെങിനെ മടക്കിവിളിച്ചാണ് പുറത്താക്കിയത്. ഇതോടെ 1970 ന് ശേഷം ഏറ്റവും കുറഞ്ഞകാലം മന്ത്രിയായിരിക്കുന്ന വ്യക്തിയായി ക്വാസി ക്വാര്‍ട്ടെങ് മാറി.
മുൻ ആരോഗ്യ സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറിയുമായ ജെറമി ഹണ്ടിനെ ക്വാർട്ടംഗിന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി ആയി ക്രിസ് ഫിൽപ്പിനെ നിയമിക്കുകയും എഡ്വേർഡ് അർഗാറിനെ ഒഴിവാക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.