നാഗ്പുർ: ആർഎസ്എസിന്റെ ദസറ ആഘോഷം ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ഉദ്ഘാടനം ചെയ്തു. ‘സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉണ്ടായാൽ മാത്രമേ ഇന്ത്യയ്ക്ക് ലോകനേതൃത്വമാകാൻ കഴിയൂ എന്ന്’ മോഹൻ ഭഗവത് പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും സ്ത്രീകൾക്ക് തുല്യാവകാശം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
‘‘സ്ത്രീയെ അമ്മയായി കാണുന്നത് നല്ലതാണ്. പക്ഷേ അവരെ അടച്ചിട്ട വാതിലുകൾക്കുള്ളിൽ ഒതുക്കുന്നത് നല്ലതല്ല. എല്ലായിടത്തും തീരുമാനങ്ങൾ എടുക്കാൻ സ്ത്രീകൾക്ക് തുല്യ അവകാശം നൽകേണ്ടതുണ്ട്. മാതൃശക്തിക്ക് ചെയ്യാൻ കഴിയുന്ന എല്ലാ ജോലികളും പുരുഷന് ചെയ്യാൻ കഴിയില്ല. അവർക്ക് വളരെയധികം ശക്തിയുണ്ട്. സ്ത്രീകളെ പ്രബുദ്ധരാക്കുകയും ശാക്തീകരിക്കുകയും അവർക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുകയും വേണം. സ്ത്രീകൾക്ക് ജോലിയിൽ തുല്യ പങ്കാളിത്തം നൽകേണ്ടതും പ്രധാനമാണ്’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രത്തിലാദ്യമായി ആർഎസ്എസിന്റെ (രാഷ്ട്രീയ സ്വയംസേവക് സംഘം) ദസറ ആഘോഷത്തിൽ മുഖ്യാതിഥിയായി വനിത. എവറസ്റ്റ് കൊടുമുടി 2 തവണ കീഴടക്കിയ (1992 മേയിലും 1993 മേയിലും) ഹരിയാന സ്വദേശി സന്തോഷ് യാദവ് ആണ് നാഗ്പുരിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.