മസ്ക്കറ്റ്: ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ തിങ്കളാഴ്ച ഒമാനിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വാര്‍ത്താ, വിവര കൈമാറ്റത്തിനായുള്ള കരാറില്‍ ഒമാനും ഇന്ത്യയും ഒപ്പുവച്ചു.
മസ്കറ്റ് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വാര്‍ത്താ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഇബ്റാഹിം ബിന്‍ സൈഫ് അല്‍ അസ്രിയും ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമാണ് കരാറില്‍ ഒപ്പുവെച്ചത്. വാര്‍ത്താ ഏജന്‍സികള്‍ തമ്മില്‍ ഒപ്പുവച്ച കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള സ്വതന്ത്രമായ വിവര കൈമാറ്റം ഇതോടെ സാധ്യമാവും. ഇന്ത്യയും ഒമാനും തമ്മില്‍ ചരിത്രപരമായ ബന്ധം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളിലെയും നല്ല കാര്യങ്ങള്‍ വേണ്ട രീതിയില്‍ വാര്‍ത്തകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
ഒമാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഒമാന്‍ ന്യൂസ് ഏജന്‍സിയും ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനലും (എഎന്‍ഐ) തമ്മിലാണ് സഹകരണ കരാറില്‍ ഒപ്പുവച്ചത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ വാര്‍ത്താ കൈമാറ്റത്തില്‍ പരസ്പരം സഹകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.