ദുബായ്: ദുബായില്‍ ഇന്നലെ രാത്രി അന്തരിച്ച പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചിരുന്നു ഇതോടെ, കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു സംസ്കാരം.
ജബല്‍ അലി ഹിന്ദു ക്രിമേഷന്‍ സെന്ററില്‍ തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് 5.30നായിരുന്നു സംസ്കാരം. സഹോദരന് രാമപ്രസാദ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം. ഭാര്യ ഇന്ദു രാമചന്ദ്രന്, മകള്‍ ഡോ.മഞ്ജു രാമചന്ദ്രന്, പേരക്കുട്ടികളായ ചാന്ദിനി, അര്ജുന് എന്നിവര്‍ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. മകന് ശ്രീകാന്ത് യു.എസിലാണ്.
വയറിലെ മുഴയുമായി ബന്ധപ്പെട്ട ചികിത്സക്കായാണ് അറ്റ്ലസ് രാമചന്ദ്രനെ മൂന്ന് ദിവസം മുന്‍പ് ദുബായിലെ മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഞായറാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചത്.
ഭാര്യ ഇന്ദിര രാമചന്ദ്രന്, മകള്‍ ഡോ. മഞ്ജു രാമചന്ദ്രന്, പേരക്കുട്ടികളായ ചാന്ദിനി, അര്ജുന് എന്നിവരും അടുത്ത ബന്ധുക്കളും സാമൂഹ്യപ്രവര്‍ത്തകരും മാത്രമാണ് സംസ്കാര ചടങ്ങുകളില്‍ സംബന്ധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.