കിടിലന്‍ ഭക്ഷണ മെനു അവതരിപ്പിച്ച് എയര്‍ ഇന്ത്യ. ഒക്ടോബര്‍ 1 നാണ് എയര്‍ ഇന്ത്യ മെനു പരിഷ്കരണം പ്രസിദ്ധീകരിച്ചത്. ആഭ്യന്തര സര്‍വീസുകളിലാണ് പുതിയ ഭക്ഷണങ്ങള്‍ ലഭിക്കുക. നഷ്ടത്തിലായ വിമാനക്കമ്പനികള്‍ തങ്ങളുടെ സേവനങ്ങള്‍ പരിഷ്കരിക്കുന്നതിനായി സ്വീകരിച്ച നടപടികളുടെ ഏറ്റവും പുതിയതാണ് എയര്‍ ഇന്ത്യയുടേത്.
ചിക്കന്‍ 65, ഗ്രില്‍ ചെയ്ത പെസ്റ്റോ ചിക്കന്‍ സാന്ഡ്വിച്ച്, ബ്ലൂബെറി വാനില പേസ്ട്രി തുടങ്ങി ഒട്ടേറെ വിഭവങ്ങളാണ് പരിഷ്കരിച്ച മെനുവിലുള്ളത്. ചിക്കന്‍ സോസേജ്, ഷുഗര്‍ ഫ്രീ ഡാര്‍ക്ക് ചോക്ലേറ്റ്, ആലു പറാത്ത, പൊടി ഇഡ്ഡലി, ചെട്ടിനാട് ചിക്കന്‍, മീന്‍ കറി, ഗ്രില്‍ഡ് പെസ്റ്റോ ചിക്കന്‍ സാന്‍വിച്ച്, ഓട്സ് മഫിന്‍ തുടങ്ങിയവയാണ് മെനുവിലെ പ്രധാന വിഭവങ്ങള്‍.
എക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് ചീസ് മഷ്റൂം ഓംലെറ്റ്, ഡ്രൈ ജീര ആലു വെഡ്ജ്സ്, ചോളം, വെജിറ്റബിള്‍ ബിരിയാണി, മലബാര്‍ ചിക്കന്‍ കറി, വെജിറ്റബിള്‍ ഫ്രൈഡ് നൂഡില്‍സ്, ചില്ലി ചിക്കന്‍, ബ്ലൂബെറി വാനില പേസ്ട്രി, എന്നിവയും ആസ്വദിക്കാം.
ഡെസേര്‍ട്ടുകളും രുചിയും ട്രെന്‍ഡിങും നോക്കിയുള്ള ഭക്ഷണങ്ങളും ഇന്ത്യയുടെ പ്രാദേശിക ഭക്ഷണ സ്വാധീനത്തെയാണ് പ്രകടിപ്പിക്കുന്നതെന്ന് എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.