കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടുന്ന സംഘം യൂറോപ്യന്‍ സന്ദര്‍ശനത്തിനായി ഇന്ന് രാത്രി പുറപ്പെടും. ഒക്ടടോബര്‍ 12 വരെയാണ് വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനം.
ഡല്‍ഹിയില്‍ നിന്നും ഫിന്‍ലാന്‍ഡിലേക്കാണ് മുഖ്യമന്ത്രിയുടെ ആദ്യ യാത്ര. സന്ദര്‍ശനത്തില്‍ വീഡിയോ കവറേജ് ഉണ്ടാകും. 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ ഇതിനായി ഇന്ത്യന്‍ എംബസി മുഖേനെ നിയോഗിച്ചിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം നോര്‍വേ സന്ദര്‍ശിക്കും.
മന്ത്രിമാരുടെ ഫിന്‍ലാന്‍ഡ് സന്ദര്‍ശനത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാവും. ഫിന്‍ലാന്‍ഡിന്റെ വിദ്യാഭ്യാസ മാതൃക പഠിക്കുകയാണ് ലക്ഷ്യം. ടൂറിസം, ആയുര്‍വേദ മേഖലകളുമായി ബന്ധപ്പെട്ടും ചര്‍ച്ചകളുമുണ്ടാകും.
മന്ത്രിമാരുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജാകും മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ടാകുക. വെയ്ല്‍സിലെ ആരോഗ്യ മേഖലയെക്കുറിച്ചു ചര്‍ച്ച നടത്തും.
നോര്‍വേ സന്ദര്‍ശനത്തില്‍ മന്ത്രിമാരായ പി. രാജീവും വി. അബ്ദു റഹ്മാനും ഒപ്പമുണ്ടാകും. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണു നോര്‍വേ സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
മന്ത്രിമാർ വിദേശയാത്ര നടത്തിയാലുള്ള നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.
വിദേശ യാത്രയ്‌ക്കെതിരെ മുമ്പും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൻറെ ഉദ്ദേശ്യം വേറെയാണ്. എന്നാൽ വസ്തുത മനസിലാക്കിയാൽ ഇത്തരം യാത്രകൾ കൊണ്ട് ഉണ്ടായ നേട്ടങ്ങൾ മനസിലാക്കാനാകും. കേരളത്തിലെ വിവിധ മന്ത്രിമാർ മുൻപ് യാത്രനടത്തിയതിനെ ഉയർത്തിക്കാട്ടി അദ്ദേഹം വിശദീകരണം നൽകി. വിദേശ രാജ്യങ്ങളിലെ വികസന മാതൃകകൾ സംസ്ഥാനത്തിൻറെ സമഗ്രമായ വികസനത്തിന് ഉതകുന്ന രീതിയിൽ പകർത്തിയെടുക്കാൻ നമുക്കാകണം. വിദേശ യാത്രകളുടെ ലക്ഷ്യമതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.