ന്യൂഡൽഹി | രാജ്യത്ത് 5ജി യുഗത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ 5ജി സേവനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു.
5 ജി സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വീഡനുള്ള കാര്‍ 'ന്യൂഡല്‍ഹിയിലിരുന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്ത്' പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022 വേദിയില്‍ 5ജി മൊബൈല്‍ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ആയിരുന്നു ഇത്.
5 ജി സാങ്കേതിക വിദ്യയുടെ സഹായത്താലാണ് സ്വീഡനിലുള്ള കാറിന്റെ നിയന്ത്രണം അദ്ദേഹത്തിന് ഡല്‍ഹിയിലിരുന്ന് കൈകാര്യം ചെയ്യാനായത്. പ്രസാര്‍ഭാരതി ഇതിന്റെ ദ്ദേഹത്തിന് ഡല്‍ഹിയിലിരുന്ന് കൈകാര്യം ചെയ്യാനായത്. പ്രസാര്‍ഭാരതി ഇതിന്റെ വീഡിയോ പുറത്തുവിട്ടു.
WATCH | Prime Minister @narendramodi tries his hands on virtual wheels at the exhibition put up at Pragati Maidan before the launch of 5G services in the country. pic.twitter.com/zpbHW9OiOU
— Prasar Bharati News Services & Digital Platform (@PBNS_India) October 1, 2022
“ഗവൺമെന്റിന്റെ എല്ലാ പ്രവർത്തനങ്ങളും നയങ്ങളും ഇന്ത്യയെ ആ ലക്ഷ്യത്തിലേക്കു നയിക്കാൻ വിദഗ്ധമായി തയ്യാറാക്കിയതാണ്. 5ജി യുഗത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം അതിവേഗം പിന്തുടരാൻ സ്വീകരിച്ച നടപടികൾ നമ്മുടെ പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ ശക്തമായ തെളിവാണ്.”- റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.
5ജിയുടെ ആദ്യഘട്ടം 13 നഗരങ്ങളിലാണ് ലഭ്യമാകുക. 2024-ഓടെ രാജ്യത്തുടനീളം 5ജി സേവനം ലഭ്യമാകും. 2047-ഓടെ വികസിത രാഷ്ട്രമെന്ന കാഴ്ചപ്പാടിനായി പ്രചോദനമേകിയതിനു പ്രധാനമന്ത്രിക്കു റിലയൻസ് ചെയർമാൻ മുകേഷ് അംബാനി നന്ദി പറഞ്ഞു.
Historic day for 21st century India! 5G technology will revolutionise the telecom sector. https://t.co/OfyAVeIY0A
— Narendra Modi (@narendramodi) October 1, 2022
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.