ദുബായ് : സ്കൂൾ തുറക്കലും ഓണവും കഴിഞ്ഞു, നിലവിലെവിമാന ടിക്കറ്റ് നിരക്കിൽ കുറവ്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കുറവ് സംഭവിച്ചിരിക്കുന്നു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഫെബ്രുവരി മാസങ്ങളിലാണ് ടിക്കറ്റിനു ഏറ്റവും കുറഞ്ഞ നിരക്ക് വരിക.
എന്നാൽ ഈ സമയത്ത് കുട്ടികൾക്ക് സ്കൂൾ അവധിയില്ലാത്തതിനാൽ പ്രവാസികൾക്ക് ഈ നിരക്ക് പ്രയോജപ്പെടുന്നില്ല. നിലവിലെ ടിക്കറ്റ് നിരക്ക് 6500 രൂപയായി (300 ദിർഹം) കുറഞ്ഞിരിക്കുന്നു. നവംബർ അവസാനം വരെ ഓഫ് സീസണായതിനാൽ ടിക്കറ്റ് നിരക്ക് ഇതേ രീതിയിൽ തുടരാനാണ് സാധ്യത. മധ്യവേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 2000–3000 ദിർഹം (43,000–64,000 രൂപ) ഈടാക്കിയിരുന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോൾ 300 ദിർഹമായി കുറഞ്ഞത്.
അതേസമയം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വരാൻ നാലിരട്ടിയിലേറെ പണം നൽകണം. കൊച്ചി– ദുബായ് വൺവേ നിരക്ക് 25,000 രൂപയ്ക്കു മുകളിലാണ്. യാത്ര അബുദാബിയിലേക്കാണെങ്കിൽ നിരക്ക് അൽപം കൂടി വർധിക്കും.
📚READ ALSO:
🔘കാനഡ: ഇന്ത്യൻ വിദ്യാർഥി ഉൾപ്പടെ 3 പേർ കാനഡയിൽ വെടിവയ്പ്പിൽ മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.