മോസ്കോ: ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ യുക്രെയ്നെതിരെ യുദ്ധം തുടങ്ങി റഷ്യ. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെയ്ന് സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ആവശ്യപ്പെട്ടു. യുക്രെയ്ന് തലസ്ഥാനമായി കീവില്‍ റഷ്യ ആക്രമണം തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കീവില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം യുക്രെയ്നും സഖ്യത്തിനുമെന്ന് പുടിന് അറിയിച്ചു.
സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഉത്തരവിടുകയായിരുന്നു. സൈന്യത്തെ തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയാറാണെന്നും പുടിന് പ്രഖ്യാപിച്ചു. ഔദ്യോഗിക ടെലിവിഷനിലൂടെയായിരുന്നു പുടിന്റെ പ്രഖ്യാപനം.
യുക്രെയ്നിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാന്‍ സൈന്യത്തിന് റഷ്യ നിര്‍ദേശം നല്കി. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ യുക്രെയ്ന് സൈനികരോട് ആയുധംവെച്ച് കീഴടങ്ങാന്‍ പുടിന് ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താന്‍ കഴിഞ്ഞ ദിവസം റഷ്യന്‍ പാര്‍ലമെന്റ് പുടിന് അനുമതി നല്‍കിയിരുന്നു.
യുക്രെയ്ന് തലസ്ഥാനമായ കിയവിലെ കര്‍ക്കീവ് അടക്കം ആറിടത്ത് സ്ഫോടനം നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിയവിലെ ക്രമസ്റ്റോക്കിലെ പാര്‍പ്പിട സമുച്ചയത്തിന് നേരെ വ്യോമാക്രണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Russian President Vladimir Putin ordered a partial mobilization of reservists in Russia on Wednesday, risking a deeply unpopular step that follows a string of humiliating setbacks for his troops nearly seven months after invading Ukraine. https://t.co/Vw4MIAvJ8H pic.twitter.com/gHeUAgfWVC
— The Associated Press (@AP) September 21, 2022
റഷ്യന്‍ സൈന്യം അതിര്‍ത്തി കടന്നാല്‍ സര്‍വശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് വൊളോദിമിര്‍ സെലന്‍സ്കി മുന്നറിയിപ്പ് നല്കി. രണ്ട് ലക്ഷത്തോളം വരുന്ന റിസര്‍വ് സൈനികര്‍ സൈനിക സേവനത്തിനായി തയാറായിരിക്കണമെന്ന് സെലന്‍സ്കി നിര്‍ദേശം നല്കി. 18-60 പ്രായക്കാരോട് സൈന്യത്തില്‍ ചേരാനും പ്രസിഡന്റ് ആവശ്യപ്പെട്ടു.
റഷ്യന്‍ സൈന്യം യുക്രെയ്ന് അതിര്‍ത്തിയിലേക്ക് കൂടുതല്‍ അടുത്ത സാഹചര്യത്തില്‍ യുക്രെയ്ന് പ്രസിഡന്റ്് വൊളോദിമിര്‍ സെലന്‍സ്കി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
📚READ ALSO:
🔘കാനഡ: ഇന്ത്യൻ വിദ്യാർഥി ഉൾപ്പടെ 3 പേർ കാനഡയിൽ വെടിവയ്പ്പിൽ മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.