ടൊറൻ്റോ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശി സത്‍വീന്ദർ സിങ്ങാണ് കൊല്ലപ്പെട്ടത്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലാണ് വെടിവെപ്പ് നടന്നത്. സത്‍വീന്ദറിൻ്റെ മരണം ചികിത്സയിൽ കഴിയുന്നതിനിടെ, കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. പ്രദേശത്തെ ഒരു ഓട്ടോ മൊബൈൽ വർക് ഷോപ്പ് കേന്ദ്രീകരിച്ചാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. കൊനെസ്റ്റോഗ കോളജ് വിദ്യാർഥിയായ സത്‍വീന്ദർ ഇവിടുത്തെ ജോലിക്കാരനാണ്. വെടിയുതിർത്ത സീ പെട്രിയ മുൻപ് ഇവിടെ ജോലി ചെയ്തിരുന്നു. ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചു.
വെടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ വിദ്യാർഥി കാനഡയിൽ മരിച്ചു. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ നടന്ന വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ പഞ്ചാബ് സ്വദേശി സത്‍വീന്ദർ സിങ്ങാണ് കൊല്ലപ്പെട്ടത്. ഇതോടെ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി. വെടിയുതിർത്ത സീൻ പെട്രോ (40) പോലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മിൽട്ടണിൽ വെടിവയ്പ്പ് ഉണ്ടായത്. കനേഡിയൻ പൗരനായ പെട്രോ ആക്രമണം നടത്തിയത്. വെടിവെപ്പിൽ പോലീസ് കോൺസ്റ്റബിൾ ആൻഡ്രൂ ഹോങ് (48),വർക്ക് ഷോപ്പ് ഉടമ ഷക്കീൽ അഷ്റഫ് (38) എന്നിവർക്ക് ജീവൻ നഷ്ടമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് 28കാരനായ സത്‍വീന്ദറിൻ്റെ മരണം സംഭവിച്ചത്. യുവാവിൻ്റെ മരണം ഹാൾട്ടൺ റീജിയണൽ പോലീസ് സർവീസ് (HRPS) സ്ഥിരീകരിച്ചു.
മെക്കാനിക്ക് കൂടിയായ അഷ്‌റഫിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വർക് ഷോപ്പ് എന്നാണ് റിപ്പോർട്ട്. ബലപ്രയോഗത്തിനിടെ സീൻ പെട്രോയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കിയതായി കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട്. ചെയ്തു. പോലീസുമായി ഹാമിൽട്ടണിൽ വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ മരിച്ചത്.
📚READ ALSO:
🔘മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ (97) അന്തരിച്ചു
🔘യുകെ: യുകെയിലെ ലെസ്റ്ററിൽ നിരവധി ഹിന്ദു സമുദായ ഭവനങ്ങൾ പാകിസ്ഥാൻ മുസ്ലീം ആൾക്കൂട്ടം ആക്രമിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.