ഇറ്റലിയുടെ (Italy) ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നു. ജോർജിയ മെലോനി ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയാകും . തീവ്രവലതുപക്ഷ പാർട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി സഖ്യമാണ് അധികാരത്തിലേറുന്നത്.
ഇറ്റലിയില്‍ മുസോളിനിക്ക് (Mussolini) ശേഷം മെലോണിയിലൂടെ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുകയാണ്. മുസോളിനിയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടിയാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി . തീവ്രവലതുപക്ഷ നിലപാടുകാരിയായ മെലോനി വിജയിച്ചാൽ യൂറോപ്യൻ യൂണിയന്റെ നിലനിൽപ്പിനെ ബാധിച്ചേക്കുമെന്നാണ് ആശങ്ക.
2018ൽ കേവലം നാല് ശതമാനം വോട്ട് മാത്രമാണ് മെലോനിയുടെ പാർട്ടിക്ക് ഉണ്ടായിരുന്നത്. ആദ്യ ഘട്ടത്തിൽ എണ്ണുന്ന വോട്ടുകളുടെ പ്രൊജക്ഷൻ വച്ചിട്ടാണ് ഇറ്റലിയിലെ എക്സിറ്റ് പോളുകൾ തയാറാക്കുന്നത് . അതുകൊണ്ട് എക്‌സിറ്റ് പോളുകളിൽ ഇതുവരെ പിഴവ് സംഭവിച്ചിട്ടില്ല. ഇതാണ് മൊലോനിയുടെ വിജയം നേരത്തെ തന്നെ ഉറപ്പിക്കുന്നതിനുള്ള പ്രധാന കാരണവും.നാല് ശതമാനത്തിൽ നിന്ന് 26 ശതമാനം വോട്ടിലേക്ക് മെലോനിയുടെ പാർട്ടി എത്തുമ്പോൾ അത് യൂറോപ്പിലാകെ ചെറുതല്ലാത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്.
കുടിയേറ്റ നയങ്ങളിൽ അടക്കം മാറ്റമുണ്ടാകുമെന്ന് മെലോനി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് . ഇത് പല വിദേശരാജ്യങ്ങളിലും വലിയ ആശങ്കയ്‌ക്ക് കാരണമാകുന്നുണ്ട്. തങ്ങൾ കുടിയേറ്റക്കാർക്കൊപ്പമല്ലെന്നും, തങ്ങളുടെ പൗരന്മാർക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണ് ഇവരുടെ നിലപാട്.യൂറോപ്യൻ യൂണിയന്റെ സ്ഥാപക രാജ്യങ്ങളിലൊന്നാണ് ഇറ്റലി.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.