ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും അഞ്ചുവർഷത്തേക്ക് നിരോധനം. അസം,ഉത്തര്‍ പ്രദേശ്,കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപെട്ടിട്ടുണ്ട്. ബെംഗളൂരു കലാപത്തിന് പിന്നാലെയാണ് നിരോധന നീക്കം ശക്തമാക്കിയത്. ഐ.ബി, റോ, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ നല്‍കിയ വിവിധ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് നിരോധനം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവർത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇനി ഇതിൽ ചേർന്ന് പ്രവർത്തിക്കുന്നതും കുറ്റകരം.
പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാണ്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിരോധനം. പിഎഫ്ഐക്ക് അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം തെളിഞ്ഞതായും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക നേതാക്കളിൽ ചിലർക്ക് നിരോധിത സംഘടനകളായ സിമിയുടെയും ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശി (ജെഎംബി)ന്റെയും നേതാക്കളായിരുന്നുവെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു.
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Central Government declares the #PFI and its associates or affiliates or fronts as an unlawful association with immediate effect, for a period of five years. pic.twitter.com/hff3AOfn2i
— All India Radio News (@airnewsalerts) September 28, 2022
പോപ്പുലർ ഫ്രണ്ടിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ; യുഎഇ, ഖത്തർ, ഒമാൻ മുതൽ തുർക്കി, പാകിസ്ഥാൻ, ബംഗ്ലദേശ് വരെയും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും ബന്ധമുണ്ട്. ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവര പ്രകാരം ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം (IFF), ഇന്ത്യൻ സോഷ്യൽ ഫോറം (ISF), റിഹാബ് ഇന്ത്യൻ ഫൗണ്ടേഷൻ (RIF) എന്നീ മൂന്ന് മുന്നണി സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് കണ്ടെത്തി. മിഡിൽ ഈസ്റ്റിൽ പോപ്പുലർ ഫ്രണ്ടിന് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ഏറ്റവും ശക്തമായ കണ്ണിയായാണ് ഐഎഫ്എഫ് പ്രവർത്തിക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളുടെ വിലയിരുത്തൽ.
യുഎഇ, ഖത്തർ, ഒമാൻ മുതൽ തുർക്കി, പാകിസ്ഥാൻ, ബംഗ്ലദേശ്,യൂറോപ്പ്, ബഹ്‌റൈൻ, പാകിസ്ഥാൻ, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ട്. ഹത്രാസ് കൂട്ടബലാത്സംഗത്തിന് ശേഷം ഉത്തർപ്രദേശിൽ വർഗീയ വിദ്വേഷം പടർത്താൻ മൗറീഷ്യസിൽ നിന്ന് പിഎഫ്ഐക്കായി 500 ദശലക്ഷത്തോളം അയച്ചിരുന്നു. മാലിദ്വീപിൽ, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തെറ്റായ മതനിന്ദ ആരോപണങ്ങളിൽ കുടുക്കി ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു.
ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവര പ്രകാരം ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം (IFF), ഇന്ത്യൻ സോഷ്യൽ ഫോറം (ISF), റിഹാബ് ഇന്ത്യൻ ഫൗണ്ടേഷൻ (RIF) എന്നീ മൂന്ന് മുന്നണി സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് കണ്ടെത്തി.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപെട്ട് കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ മറവിലുണ്ടായ അക്രമങ്ങളിലും ഡല്‍ഹി കലാപത്തിലും ബെംഗളുരുവില്‍ കോണ്‍ഗ്രസ് എംഎല്‍എ
യുടെ വീട് ആക്രമിച്ച സംഭവത്തിലും ഒക്കെ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് പുറത്ത് വന്നിട്ടുണ്ട്,ബെംഗളുരു അക്രമത്തില്‍ അറെസ്റ്റ് ചെയ്തവരില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ യുടെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുണ്ട്.
രാജ്യാന്തര തലത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള വിവിധ ഭീകര സംഘടനകളുമായി പോപ്പുലര്‍ ഫ്രാണ്ടിനുള്ള ബന്ധം വ്യക്തമായി , അസം,ഡല്‍ഹി,പശ്ചിമ ബംഗാള്‍,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
രാജ്യത്തിനകത്തും പുറത്തും നടന്ന വിവിധ ഭീകരപ്രവര്‍ത്തനങ്ങളില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുള്ള ബന്ധം ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. സിറിയയിലും അഫ്ഗാനിസ്ഥാനിലുമടക്കം പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ചാവേറുകളായും ഭീകരരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴും ഇവിടങ്ങളിലുള്ള മലയാളി ഭീകരര്‍ പിഎഫ്‌ഐയുമായി സജീവബന്ധം തുടരുന്നവരാണ് എന്ന് രഹസ്യന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ ഏഴ് സംസ്ഥാനങ്ങളിലെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഓപ്പറേഷന്‍ ഒക്ടോപ്പസിന്‍റെ ഭാഗമായുള്ള രണ്ടാംഘട്ട തെരച്ചിലാണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, കർണാടക, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നടന്നത്.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.