ഏഴ് സംസ്ഥാനങ്ങളില്‍ വീണ്ടും NIA റെയ്ഡ്; 'പോപ്പുലര്‍ ഫ്രണ്ട് അക്രമാസക്തമായ പ്രതിഷേധം ആസൂത്രണം ചെയ്തു;വിദേശ ഫണ്ട് കൊടുത്തുത്തവർ കുടുങ്ങും

വീണ്ടും റെയ്ഡുമായി എൻഐഎ.  ഏഴ് സംസ്ഥാനങ്ങളില്‍ നടക്കുന്ന റെയ്ഡില്‍ നിന്ന് 170 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ആദ്യം നടന്ന എന്‍ഐഎ റെയ്ഡിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസുത്രണം ചെയ്തിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും റെയ്ഡ് ആരംഭിച്ചതെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

ഓപ്പറേഷന്‍ ഒക്ടോപ്പസിന്‍റെ ഭാഗമായുള്ള രണ്ടാംഘട്ട തെരച്ചിലാണ് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, കർണാടക, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നടക്കുന്നത്. 

ഏഴ് സംസ്ഥാനങ്ങളിലെ ഇരുന്നൂറോളം സ്ഥലങ്ങളിലായി രാവിലെ ആറ് മണിയ്ക്ക് ആരംഭിച്ച റെയ്ഡില്‍ നിന്ന് 170 പേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തു. സര്‍ക്കാര്‍ ഏജന്‍സികളെയും ബിജെപി, ആര്‍എസ്എസ് നേതാക്കളെയും അവരുടെ സംഘടനകളെയും പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് വീണ്ടും റെയ്ഡ് ആരംഭിച്ചത്.

എന്‍ഐഎ റെയ്ഡില്‍ മുതിര്‍ന്ന പോപ്പുലര്‍ നേതാക്കടക്കം അറസ്റ്റ് ചെയ്തതും അവരെ തീഹാര്‍ ജയിലില്‍ അടച്ചതും പിഎഫ്ഐയെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതിനാല്‍ രാജ്യത്തിന്‍റെ പൊതുസമാധാനം തകര്‍ക്കുന്നതിനായി അക്രമസംഭവങ്ങള്‍ ഇവര്‍ ആസുത്രണം ചെയ്തെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ടും കാര്യമായ അന്വേഷണം നടക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ധനസഹായം ചെയ്ത മലയാളികള്‍ കുടുങ്ങും. ഇത്തരത്തില്‍ സാമ്പത്തിക സഹായം ചെയ്തയാളുകളുടെ ലിസ്റ്റ്് എന്‍ ഐ എ യും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും ശേഖരിച്ചുകഴിഞ്ഞു.

പോപ്പുലർ ഫ്രണ്ടിനെതിരെ ദേശീയ അന്വേഷണ ഏജൻസിയും (NIA ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) നടത്തിയ വലിയ റെയ്‌ഡുകളെ  തുടർന്നുള്ള അന്വേഷണത്തിൽ ഏജൻസികളെ കബളിപ്പിക്കാനും അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനും നിരവധി ഡമ്മി സംഘടനകൾ റാഡിക്കൽ സംഘടന നടത്തിയതായി വെളിപ്പെട്ടു. 

തങ്ങളുടെ സംശയാസ്പദമായ പ്രവർത്തനങ്ങളുടെ പേരിൽ സർക്കാർ തങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് PFI അംഗങ്ങൾക്ക് അറിയാമായിരുന്നുവെന്നും അതിനാൽ അവർ ഇന്റലിജൻസിനെ തെറ്റിദ്ധരിപ്പിക്കാൻ നിരവധി ഡമ്മി സംഘടനകൾ സൃഷ്ടിച്ചുവെന്നും സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.

 മലപ്പുറം സ്വദേശിയായ പോപ്പുലര്‍ ഫണ്ട് നേതാവ് ബി പി അബ്ദുള്‍ റസാഖാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന് വേണ്ടി കേരളത്തിലും, ഗള്‍ഫിലും മറ്റു രാജ്യങ്ങളിലും പണപ്പിരവ് നടത്തിയതെന്ന് ഇ ഡി കണ്ടെത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ പ്രമുഖ നേതാവായ അബ്ദുള്‍ റസാഖ് കോടിക്കണക്കിന് രൂപയാണ് ഈ സംഘടനയുടെ പേരില്‍ വിദേശത്ത് നിന്ന് പിരിച്ചെടുത്തത്. ഗള്‍ഫില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും പിരിച്ച കോടികള്‍ നിയമവിരുദ്ധമായാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷനിലേക്ക് മാറ്റിയതെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. 

ഉത്തരേന്ത്യയിലും വടക്കുകിഴക്കാന്‍ സംസ്ഥാനങ്ങളിലും പാവപ്പെട്ട മുസ്‌ളീം വിഭാഗങ്ങളുടെ ഇടയില്‍ സാമൂഹ്യസേവന പ്രവര്‍ത്തനം നടത്തുന്നു എന്ന് പറഞാണ് ഈ സംഘടന വ്യാപകമായി പണം സ്വരൂപിച്ചിരുന്നത്.

യൂറോപ്പിലെ  രാജ്യങ്ങളിലും റിഹാബ് ഇന്ത്യ ഫൗണ്ടേഷന് വേണ്ടി ഏജന്റുമാര്‍  രംഗത്തുണ്ട്. യൂറോപ്പ് ,യുകെ തുർക്കി, ഫ്രാൻസ്, ഇറ്റലി, മാള്‍ട്ട, അയര്‍ലണ്ട്, അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് പേരാണ് NIA യുടെ ലിസ്റ്റില്‍.

ഗൾഫ് രാജ്യങ്ങളിൽ നിന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതായി ഇഡിക്ക് നേരത്തെ തന്നെ ബോധ്യപ്പെട്ടിട്ടുണ്ട്. 

റിയാബ് ഇന്ത്യാ ഫൗണ്ടേഷന്റെ 10 ബാങ്ക് അക്കൗണ്ടുകള്‍ ഇ ഡി മരവിപ്പിച്ചിട്ടുണ്ട്. വിദേശങ്ങളിൽ  നിന്നും പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്ക് വലിയ തോതിലുള്ള സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സംഘടന ശ്രമിക്കുന്നുവെന്ന വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണസംഘം റെയ്ഡ് ആരംഭിച്ചത്. ഇതെല്ലം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയായിരുന്നുവെന്ന് ഇ ഡിയും എന് ഐ എയും കണ്ടെത്തി. 

രാജ്യത്തിനകത്ത് നിന്ന് ശേഖരിക്കുന്ന ഫണ്ടുകള്‍ വിവിധ വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയും  അത് വീണ്ടും പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ സംഘടനകളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്കു റി ഡിസ്‌ട്രിബൂട്ട്  ചെയ്യുകയുമായിരുന്നു ഇവർ അനുവർത്തിച്ചിരുന്ന രീതി. 

📚READ ALSO:



🔔 Join  Đaily Malayaly പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കുവാന്‍ സബ്സ്ക്രൈബ് ചെയ്യാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !