മലയാളി നഴ്‌സ് നിമിഷപ്രിയ യമനിൽ വധശിക്ഷ;ഇനി ബാക്കിയുള്ളത് സുപ്രീംകോടതിയുടെ ഒരു ഫോർമൽ നടപടിക്രമം
ലോകമെങ്ങുമുള്ള മലയാളികളുടെ മനമുരുകിയുള്ള പ്രാർത്ഥനകൾ വിഫലമായി. മലയാളി നഴ്‌സ് നിമിഷപ്രിയ യമൻ സെൻട്രൽ ജയിലിലെ കഴുമരത്തിലേക്ക്. നിമിഷപ്രിയയ്ക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ യെമനിലെ അപ്പീൽക്കോടതിയും ശരിവച്ചു. അതായത് ഇന്ത്യ ഗവണ്മെന്റ് ഉന്നതങ്ങളിൽ നിന്ന് യമൻ സർക്കാരിൽ ശക്തമായ നയതന്ത്രസമ്മർദ്ദം ഉണ്ടായില്ലെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ നിമിഷപ്രിയയുടെ ജീവൻ യമൻ സനാ സെൻട്രൽ ജയിലിലെ തൂക്കുമരത്തിൽ അവസാനിക്കും. ഒരു പിഞ്ചുകുഞ്ഞിന് അമ്മയില്ലാതെയാകും.
യെമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയ വര്‍ഷങ്ങളായി യെമനിലെ ജയിലിൽ കഴിയുകയാണ്. കേസിൽ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചെങ്കിലും കുടുംബം ഹര്‍ജിയുമായി അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.
കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കോടതിക്കു മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ കോടതിയ്ക്ക് മുന്നിൽ തടിച്ചുകൂടിയത്. വിഷമകരമായ സാഹചര്യമാണ് യെമനിൽ നേരിടുന്നതെന്ന് നിമിഷയ്ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ സാമുവൽ പ്രതികരിച്ചു. സ്ഥലത്ത് പ്രതിഷേധം ശക്തമാണെന്ന് സനയിലുള്ള ഇന്ത്യൻ അംബാസിഡർ പ്രതികരിച്ചതായും റിപ്പോർട്ടിലുണ്ട്.
സ്ത്രീയെന്ന പരിഗണനയ്ക്കു പുറമെ, 6 വയസ്സുള്ള മകനും വൃദ്ധയായ മാതാവും ഉണ്ടെന്നതുകൂടി പരിഗണിക്കണമെന്ന് നിമിഷപ്രിയയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷ ഒഴിവാക്കി ജീവപര്യന്തമായി കുറയ്ക്കുകയോ വിട്ടയയ്ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിമിഷയയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്.
അപ്പീൽ കോടതി വധശിക്ഷ അംഗീകരിച്ചു. ഇനി സുപ്രീം ജുഡീഷ്യൽ കൗൺസിലിന്‍റെ പരിഗണനയ്ക്കായി കേസ് നൽകാൻ സാധിക്കും. അപ്പീൽ കോടതിയുടെ വിധി അപൂര്‍വമായി മാത്രമാണ് സുപ്രീം ജുഡീഷ്യൽ കൗൺസിൽ റദ്ദാക്കുക. ഇനി ബാക്കിയുള്ളത് സുപ്രീംകോടതിയുടെ ഒരു ഫോർമൽ നടപടിക്രമം മാത്രമാണ്. അപ്പീൽ കോടതി വിധിച്ച ശിക്ഷ സുപ്രീംകോടതി ഒരിക്കലും പുനഃപരിശോധിക്കില്ല. അപ്പീൽ കോടതിയുടെ നടപടിക്രമങ്ങളിൽ എന്തെങ്കിലും വീഴ്ച്ച പറ്റിയോ എന്ന് മാത്രമാകും സുപ്രീംകോടതി പരിശോധിക്കുക. ഈ സാഹചര്യത്തിൽ കോടതിയുടെ അന്തിമ വിധി നിമിഷപ്രിയയ്ക്ക് നിര്‍ണായകമായിരുന്നു.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ജൂലൈ 25നാണ് യെമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്.
യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. കീഴ്‌ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്.
📚READ ALSO:
🔘വിദ്യാർഥികൾക്ക് ദുരനുഭവങ്ങൾ ബസ്സുകളിലുണ്ടായാൽ വാട്സ് ആപ്പ് വഴി പരാതി നൽകാവുന്നതാണ്
🔘എല്ലാം ആസൂത്രണം ചെയ്തതുപോലെ തന്നെ നടക്കുന്നു;പട്ടാള നിയമം പ്രഖ്യാപിക്കാന്‍ ഉദ്ദേശമില്ല-പുതിന്‍
🔘ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനമാണ് ഓപ്പറേഷൻ ഗംഗയുടെ വിജയത്തിന് കാരണമെന്ന് മോദി പറഞ്ഞു
🔘 റഷ്യൻ വിമാനത്തെ വെടിവെച്ച് വീഴ്ത്തി പൈലറ്റിനെ പിടികൂടി യുക്രൈൻ സേന-VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.