മോസ്കോ: എല്ലാം ആസൂത്രണം ചെയ്തതുപോലെ തന്നെ നടക്കുന്നു;പട്ടാള നിയമം പ്രഖ്യാപിക്കാന്‍ ഉദ്ദേശമില്ല-പുതിന്.
റഷ്യക്കെതിരായ പശ്ചാത്ത്യ രാജ്യങ്ങളുടെ ഉപരോധം യുദ്ധ പ്രഖ്യാപനത്തിന് സമാനമാണെന്ന് പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്. യുക്രൈന് അധിനിവേശം തങ്ങള്‍ ആസൂത്രണം ചെയ്തത് പോലെ തന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
- റഷ്യയില്‍ പട്ടാള നിയമം പ്രഖ്യാപിക്കാന്‍ ഉദ്ദേശമില്ലെന്ന് പുതിന്
- ഇപ്പോള്‍ അതിനുള്ള സാഹചര്യം രാജ്യത്ത് ഇല്ലെന്ന് റഷ്യന്‍ പ്രസിഡന്റ്
യുക്രൈനെതിരെ പ്രത്യേക സൈനിക ഓപ്പറേഷന് ആരംഭിക്കാനുള്ള തീരുമാനം എടുക്കുന്നത് ഒരു എളുപ്പമായിരുന്നില്ല. ഏറെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു അത്തരൊമൊരു തീരുമനം. സംഘര്‍ഷം സമാധാനപരമായി പരിഹരിക്കാന്‍ റഷ്യ ശ്രമിച്ചുവെന്ന് പുതിന് ആവര്‍ത്തിച്ചു.'ഡോണ്‍ബസിലെ ജനങ്ങള്‍ക്ക് സ്വതന്ത്രമായി റഷ്യന്‍ ഭാഷ സംസാരിക്കാനും അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും അനുവദിക്കണമായിരുന്നു. പകരം യുക്രൈന് അധികൃതര്‍ ഈ മേഖയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്.
'നമ്മുടെ സൈന്യം അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഓപ്പറേഷന്റെ മുഴുവന്‍ ചലനവും അത് തെളിയിക്കുന്നു. എല്ലാം പ്ലാന്‍ അനുസരിച്ച്, ഷെഡ്യൂള്‍ അനുസരിച്ച് നടക്കുന്നു...' പുതിന് പറഞ്ഞു.
സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച 'ജിഹാദി കാറുകള്‍' ഉപയോഗിക്കുന്ന മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള പോരാളികളെ യുക്രൈനില്‍ തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്'. ഇതുവരെ അത്തരം ആക്രമണങ്ങള്‍ വിജയിച്ചിട്ടില്ല. തങ്ങള്‍ ആസൂത്രണം ചെയ്തത് പോലെ തന്നെ സൈനിക നടപടി മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ വരുന്ന ആരെയും ഞങ്ങൾ തകർക്കും രാജ്യത്ത് സൈനിക നിയമം പ്രഖ്യാപിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പുതിന് വ്യക്തമാക്കി. ബാഹ്യമായ ആക്രമണം ഉള്ള സന്ദര്‍ഭങ്ങളില്‍ മാത്രമേ സൈനിക നിയമം നടപ്പാക്കൂ. ഇപ്പോള്‍ അത്തരം സന്ദര്‍ഭം രാജ്യത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിന് ആസൂത്രണം ചെയ്തത് പോലെയല്ല ഇപ്പോള്‍ യുക്രൈന്-റഷ്യ യുദ്ധം നടക്കുന്നതെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവനക്കുള്ള മറുപടി കൂടിയായിരുന്നു പുതിന്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.