ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണ്‍ (52) അന്തരിച്ചു

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണ്‍ (52) അന്തരിച്ചു.  ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുൻ ലെഗ് സ്പിന്നർക്ക് തായ്‌ലൻഡിൽ വച്ച് ഹൃദയാഘാതം ഉണ്ടായി. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ലോകത്തെ രണ്ടാം സ്ഥാനക്കാരനാണ്.


അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് ടീമിൽ നിന്നുള്ള ഒരു പ്രസ്താവന ഇപ്രകാരം അറിയിച്ചു : “ഷെയ്ൻ തന്റെ വില്ലയിൽ പ്രതികരിക്കുന്നില്ലെന്ന് കണ്ടെത്തി, മെഡിക്കൽ സ്റ്റാഫിന്റെ പരമാവധി ശ്രമിച്ചിട്ടും അവനെ എഴുന്നേൽപ്പിക്കാൻ  കഴിഞ്ഞില്ല."കുടുംബം ഈ സമയത്ത് സ്വകാര്യത അഭ്യർത്ഥിക്കുന്നു, കൂടുതൽ വിശദാംശങ്ങൾ യഥാസമയം നൽകും."


ഓസ്‌ട്രേലിയയ്‌ക്കായി 145 ടെസ്റ്റ് മത്സരങ്ങൾ കളിച്ച വിക്ടോറിയ സ്വദേശി 708 വിക്കറ്റ് വീഴ്ത്തി. വിരമിച്ചതിന് ശേഷം അദ്ദേഹം ഒരു  പണ്ഡിതനും മികച്ച  മാധ്യമ പ്രവർത്തകനുമായി മാറിയിരുന്നു,
ഐപിഎൽ രാജാസ്ഥാൻ റോയൽസിന്റെ പരീശീലകനാണ്. 


ആസ്‌ത്രേലിയക്ക് വേണ്ടി 1992 നും 2007 നും ഇടയിൽ 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ച വോൺ 1001 വിക്കറ്റുകൾ നേടിയിട്ടുണ്ട്.  കൂടാതെ ലണ്ടൻ സ്പിരിറ്റിലെ ദി ഹൺഡ്രഡിന്റെ മുഖ്യ പരിശീലകനുമായിരുന്നു. 

എക്കാലത്തെയും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍ വിലയിരുത്തപ്പെടുന്നത്. വോണ്‍-സച്ചിന്‍, വോണ്‍-ലാറ പോരാട്ടം അക്കാലത്ത് വിഖ്യാതമായിരുന്നു. ഇന്ത്യയിലും വലിയ ആരാധകവ്യൂഹം വോണിനുണ്ടായിരുന്നു


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !