ഇന്‍റേൺഷിപ് മുടങ്ങിയ വിദേശ മെഡിക്കൽ വിദ്യാർഥികൾക്ക് അവശേഷിക്കുന്ന ഭാഗം ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി.ഇതുസംബന്ധിച്ച നടപടിക്രമങ്ങൾക്കായി കമീഷൻ മാർഗനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കുകയും എന്നാൽ നിർബന്ധിത ഇന്‍റേൺഷിപ് പൂർത്തിയാക്കാൻ കഴിയാത്തതുമായ വിദ്യാർഥികളുടെ അപേക്ഷകൾ പരിഗണിച്ചാണ് കമീഷന്‍റെ നടപടി.
യുദ്ധത്തിന്‍റെയും കോവിഡിന്‍റെയും സാഹചര്യത്തിൽ യുക്രൈനിലും ചൈനയിലും ഇന്‍റേൺഷിപ് മുടങ്ങിയ മെഡിക്കൽ വിദ്യാർഥികൾക്ക് അവശേഷിക്കുന്ന ഭാഗം ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകി ദേശീയ മെഡിക്കൽ കമീഷന്‍റെ ഉത്തരവ്.
ഈ വിദ്യാർഥികൾ ഇന്ത്യയിൽ ഇന്‍റേൺഷിപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തുന്ന ഫോറിൽ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) വിജയിച്ചിരിക്കണം. ഈ വ്യവസ്ഥയോടെ ഇന്‍റേൺഷിപ് പൂർത്തീകരിക്കാനുള്ള വിദ്യാർഥികളുടെ അപേക്ഷയിൽ ബന്ധപ്പെട്ട സംസ്ഥാന മെഡിക്കൽ കൗൺസിലുകൾക്ക് തുടർനടപടി സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.