സൈന്യം ബാബുവിനെ രക്ഷിച്ചു; തിരികെ ജീവിതത്തിലേക്ക്
പാലക്കാട്: മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ആ ആശ്വാസവാർത്തയെത്തി. മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ശ്രമകരമായ ദൗത്യത്തിനു ശേഷം ദൗത്യസംഘം ചെറാട് കുമ്പാച്ചിമലയുടെ മുകൾത്തട്ടിൽ എത്തിച്ചു. ഇനി ഇവിടെനിന്ന് ബാബുവുമായി ദൗത്യസംഘം മലയിറങ്ങും
കയർ ഉപയോഗിച്ച് സേന ബാബുവിനെ സുരക്ഷിതമായി മലയുടെ മുകളിൽ എത്തിച്ചു. സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയില്‍ നടന്നത്.
ദൗത്യസംഘം ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ചാണ് 400 മീറ്റര്‍ മുകളിലേക്ക് സൈനികൻ ബാല ഉയര്‍ത്തിയത്. ഇടയ്ക്ക് വെച്ച് മറ്റൊരു സൈനികനും കൂടെ ചേർന്നു. കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്.
ഭക്ഷണവും വെള്ളവും നല്‍കിയ ശേഷമാണ് ബാബുവിനെ ദൗത്യസംഘം മുകളിലേക്ക് ഉയര്‍ത്തിയത്. യുവാവിന്റെ കാലില്‍ ചെറിയ പരിക്കുണ്ട്. സൂലൂരില്‍ നിന്നും ബംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ ഇന്നലെ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. നാല്‍പത്തിയഞ്ച് മണിക്കൂറോളമാണ് യുവാവ് മലയിടുക്കില്‍ കുടുങ്ങിക്കിടന്നത്.
ബാബുവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് തിങ്കളാഴ്ച രാവിലെ മലകയറിയത്. കുത്തനെയുള്ള മല കയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിയില്‍ തിരിച്ചിറങ്ങുകയായിരുന്നു. ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണത്. ചെങ്കുത്തായ മലയില്‍ നിന്ന് വീണ യുവാവ് കഷ്ടിച്ച് മൂന്നടി വലിപ്പമുള്ള മടക്കിലാണ് കുടുങ്ങിയത്.
ബാബു ഫോണ്‍ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കള്‍ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇവര്‍ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ബാബു തന്നെയാണ് വിവരം പൊലീസിനെ വിളിച്ച് അറിയിച്ചത്.
🔰READ ALSO:
🔘ഐഎസ്ആർഒ ഫെബ്രുവരി 14 ന് ഓൾ-വെതർ റഡാർ ഇമേജിംഗ് ഉപഗ്രഹവും രണ്ട് ചെറിയ ഉപഗ്രഹങ്ങളും വിക്ഷേപിക്കും
🔘കോവിഡ് വാക്‌സിനേഷന് ആധാർ നിർബന്ധമില്ലെന്ന് കേന്ദ്രം
🔘പെയിന്റിനെ ചൊല്ലിയുള്ള തര്‍ക്കം: ഖത്തര്‍ എയര്‍വേസുമായുള്ള 600 കോടി ഡോളറിന്റെ കരാര്‍ റദ്ദാക്കി.
🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.