#ഓൺലൈൻ വിവാഹം വരൻ #ന്യൂസിലൻഡിൽ വധു #കേരളത്തിൽ

#ഓൺലൈൻ വിവാഹം വരൻ #ന്യൂസിലൻഡിൽ വധു #കേരളത്തിൽ

#കോവിഡ് വ്യാപനം പലരുടെയും വിവാഹമെന്ന സ്വപ്നത്തെ തകിടം മറിച്ചപ്പോൾ ഓൺലൈൻ വിവാഹത്തിലൂടെ പലരും വിവിധ രാജ്യങ്ങളിൽ ഇരുന്ന് നിയമപരമായി ഒന്നിച്ച വാർത്തകൾ കേരളത്തിൽ നിന്ന് കഴിഞ്ഞ വർഷം മുതൽ കേട്ടു തുടങ്ങിയിരുന്നു. അങ്ങനെ ഒരു ഓൺലൈൻ വിവാഹം ഇക്കഴിഞ്ഞ ദിവസം #ന്യൂസിലൻഡിലും #കേരളത്തിലുമായി നടന്നു. ന്യൂസിലൻഡിൽ നിന്ന് ഇതാദ്യത്തെ ഓൺലൈൻ വിവാഹ വാർത്തയല്ല.
#ഈ ഓൺലൈൻ വിവാഹത്തിൽ നിയമപരമായി ജീവിതം കോർത്തിണക്കിയത് ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന ജോർജ്ജും കേരളത്തിൽ ജോലി ചെയ്യുന്ന അഞ്ജലിയുമാണ്. ഒരു ദശാബ്ദക്കാലത്തെ പ്രണയത്തിനൊടുവിലാണ് ജോർജ്ജിന്; കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ഒരു പരമ്പരാഗത വിവാഹ ആഘോഷത്തിലൂടെ ഒന്നിക്കാൻ സാധിക്കാതെ ഓൺലൈൻ വഴി നിയമപരമായി അഞ്ജലിയെ ജീവിതസഖിയാക്കേണ്ടി വന്നത്. 2022 ഫെബ്രുവരി 7 തിങ്കളാഴ്ചയാണ് വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ളവരുടെ വെർച്വൽ സാന്നിധ്യത്തിൽ, ഇന്ത്യൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ഇവർ വിവാഹിതരായത്.
#2019 ൽ ഉന്നത വിദ്യാഭ്യാസത്തിനായി ന്യൂസിലൻഡിലേക്ക് വന്ന ജോർജ്ജ്, പഠനം പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തി വിവാഹം കഴിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. 2020 ഫെബ്രുവരിയിലായിരുന്നു വിവാഹ തീയതി ഇവർ നിശ്ചയിച്ചിരുന്നത് പക്ഷെ അതിർത്തി ഇളവുകൾ ആരോഗ്യമേഖലയിലുള്ളവർക്ക് മാത്രമായി മുൻഗണന നൽകിയപ്പോൾ, മറ്റുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ വളരെയേറെയാണ്. ഇതിൽ ജോർജ്ജും ഉൾപ്പെടുകയായിരുന്നു. #ക്രൈസ്റ്റ്ചർച്ചിൽലെ സെവൻ ഫീൽഡ് ഓർഗാനിക്സിൽ മാനേജർ ആയി ജോലി ചെയ്യുന്ന ജോർജ്ജും നാട്ടിൽ ഗവണ്മെന്റ് സ്കൂൾ ടീച്ചറായ അഞ്ജലിയും #എറണാകുളം പുത്തൻകുരിശ് സ്വദേശികളാണ്.
#അതിർത്തി തുറക്കുമ്പോൾ ഇമ്മിഗ്രേഷൻ നിയമങ്ങളനുസരിച്ചു ഒരുമിച്ചു കൈപിടിക്കാമെന്നുള്ള പ്രതീക്ഷയിലാണ് ഈ പുതുദമ്പതികൾ. ഈ വർഷം ഒക്ടോബറോടെ ന്യൂസിലൻഡ് അതിർത്തി എല്ലാവർക്കുമായി തുറക്കുമെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

കടപ്പാട് : New Zealand Malayali
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !