പെയിന്റിനെ ചൊല്ലിയുള്ള തര്‍ക്കം: ഖത്തര്‍ എയര്‍വേസുമായുള്ള 600 കോടി ഡോളറിന്റെ കരാര്‍ റദ്ദാക്കി.
എയര്‍ ബസ് അവരുടെ പുതിയ എ 321 യാത്ര ജെറ്റ് വിമാനങ്ങളുടെ കരാറാണ് റദ്ദാക്കിയത്. ഖത്തര്‍ എയര്‍വേസും എയര്‍ബസും തമ്മില്‍ എ350എസ് വിമാനങ്ങളുടെ പെയിന്റുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി തര്‍ക്കം നിലനില്‍ക്കുകയാണ്.
ഖത്തറിന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേസുമായുണ്ടാക്കിയിരുന്ന 600 കോടി ഡോളറിന്റെ കരാര്‍ യൂറോപ്യന്‍ എയറോസ്പേസ് കമ്പനിയായ എയര്‍ ബസ് റദ്ദാക്കി.അവരുടെ പുതിയ എ 321 യാത്ര ജെറ്റ് വിമാനങ്ങളുടെ കരാറാണ് റദ്ദാക്കിയത്. ഖത്തര്‍ എയര്‍വേസും എയര്‍ബസും തമ്മില്‍ എ350എസ് വിമാനങ്ങളുടെ പെയിന്റുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി തര്‍ക്കം നിലനില്‍ക്കുകയാണ്.
വിമാനങ്ങളുടെ ബോഡിക്ക് നിലവാരം പോര എന്നാരോപിച്ചാണ് ഖത്തര്‍ എയര്‍വേസ് എയര്‍ബസുമായി അസ്വാരസ്യമുണ്ടായത്. അടുത്തിടെ ഖത്തറിന് കൈമാറിയ എയര്‍ബസ് എ350 വിമാനങ്ങളിലെ പെയിന്റ് പൊട്ടുകയും ബോഡിയിലെ പെയ്ന്റ് ഇളകുകയും ചെയ്തിരുന്നു. കൂടാതെ, മിന്നലില്‍നിന്ന് വിമാനത്തെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന മിശ്രിതത്തിന് കേടുകള്‍ ഉണ്ടെന്നും എയര്‍വേസ് പരാതി ഉയര്‍ത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും എയര്‍വേസ് പുറത്തുവിട്ടിരുന്നു.
🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.