5 വയസ്സുകാരിയെ അതിരപ്പിള്ളിയില്‍ കാട്ടാന ചവിട്ടിക്കൊന്നു;പിതാവിനും ബന്ധുവിനും പരിക്ക്.

തൃശ്ശൂർ: 5  വയസ്സുകാരിയെ അതിരപ്പിള്ളിയിൽ  കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. 


അതിരപ്പിള്ളി കണ്ണന്‍കുഴിയിലാണ് സംഭവം നടന്നത്. പുത്തന്‍ചിറയില്‍ നിന്നുള്ള ആഗ്‌നിമിയ (5) ആണ് കൊല്ലപ്പെട്ടത്. മാള പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകളാണ് ആഗ്നിമിയ. സംഭവത്തില്‍ കുട്ടിയുടെ പിതാവ് നിഖിലിനും ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ചാലക്കുടി സെന്റ്‌ജെയിംസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. രണ്ടുപേരും അബോധാവസ്ഥയിലാണ്. ബൈക്കില്‍ യാത്ര ചെയ്യുമ്പോയാണ്  ആന ആക്രമിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഇവര്‍.

വൈകിട്ട് ആറരയോടെ കണ്ണംകുഴിയിൽ ഇവരുടെ തറവാട് വീടിന് സമീപത്ത് നിന്നും അൽപം മാറിയാണ് ഒറ്റയാനെ കണ്ടത്.മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു ഇവർ. ആനയെ കണ്ട് വീട്ടുകാർ ചിതറി ഒടുന്നതിനിടയിൽ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. ചവിട്ടിയതായും പറയുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അച്ഛൻ നിഖിലിലും അപ്പുപ്പൻ ജയനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുന്‍പ് ആഗ്മിനിയ മരണപെട്ടിരുന്നു.

Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

ĐĐ🔰🔰🔰🔰ĐĐ 

ഫേസ്ബുക്ക് പേജ്  ലിങ്ക് 👇

🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !