ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ ഹിമപാതത്തില്‍ ഏഴു സൈനികരെ കാണാനില്ല. പട്രോളിങ്ങ് സംഘത്തില്‍ ഉണ്ടായിരുന്ന ഏഴു സൈനികരെയാണ് കാണാതായത്.
ഞായറാഴ്ച കമെംഗ് സെക്ടറിലെ മലനിരയിലാണ്് സംഭവം. പട്രോളിങ്ങ് സംഘം ഹിമപാതത്തില്‍ അകപ്പെടുകയായിരുന്നു. സൈനികരെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യം സൈന്യം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മോശം കാലാവസ്ഥയാണ് പ്രദേശത്ത് അനുഭവപ്പെടുന്നതെന്ന് സൈന്യം വ്യക്തമാക്കുന്നു. കടുത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് ഹിമപാതം സംഭവിച്ചത്.
ഹിമപാതത്തില്‍ അകപ്പെട്ടവരെ കണ്ടെത്തുന്നതിന് വിദഗ്ധ സംഘത്തെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. വ്യോമസേനയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
ĐĐ🔰🔰🔰🔰ĐĐ
ഫേസ്ബുക്ക് പേജ് ലിങ്ക് 👇
🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.