" വാക്‌സിനേഷന്‍" 84 കോടി ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തി - കേന്ദ്ര സര്‍ക്കാര്‍ | മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം ഉത്തര്‍ പ്രദേശ്


"വാക്‌സിനേഷന്‍" 84 കോടി ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തി - കേന്ദ്ര സര്‍ക്കാര്‍. 

കൊവിഡ് വാക്‌സിനേഷന്‍ ഇതുവരെ ആകെ 84 കോടി ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്ന പത്രക്കുറിപ്പില്‍ അറിയിക്കുന്നത്. 84 കോടി എന്നത് ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരുടെ കണക്കാണ്. 

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ കണക്ക് ഔദ്യോഗികമായി അറിയിക്കപ്പെട്ടിട്ടില്ല എങ്കിലും അത് കുറവ് ശതമാനമാണെന്നാണ് അനൗദ്യോഗിക കണക്കുകള്‍ നല്‍കുന്ന സൂചന.72 ലക്ഷത്തി ഇരുപതിനായിരത്തിലധികം ഡോസ് വാക്‌സിനാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിനിയോഗിച്ചതെന്നും ഇതുകൂടി ചേര്‍ക്കുമ്ബോള്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 84 കോടി കവിയുമെന്നും കുറിപ്പില്‍ പറയുന്നു. സെപ്തംബര്‍ 24 രാവിലെ ഏഴ് മണി വരെയുള്ള കണക്കാണിതെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുപ്പത്തിരണ്ടായിരത്തിലധികം പേര്‍ രോഗമുക്തരായെന്നും ഇത് ആകെ രോഗമുക്തരായവരുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിപ്പിച്ചുവെന്നും കുറിപ്പ് വ്യക്തമാക്കുന്നു. അതുപോലെ തന്നെ ആക്ടീവ് കേസുകളുടെ എണ്ണം 2020 മാര്‍ച്ച്‌ മുതലിങ്ങോട്ട് നോക്കിയാല്‍ ആദ്യമായി കുറഞ്ഞിരിക്കുന്നുവെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം ഉത്തര്‍ പ്രദേശ് ആണെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. ഇതുവരെ ഒമ്ബത് കോടിയിലധികം പേര്‍ക്ക് ഉത്തര്‍ പ്രദേശില്‍ വാക്‌സിനെത്തിച്ചുവത്രേ. ഏഴ് കോടിയിലധികം പേരുമായി മഹാരാഷ്ട്രയും അഞ്ച് കോടിയിലധികവുമായി മദ്ധ്യപ്രദേശും പിന്നിലുണ്ട്. 

ഡെയിലി മലയാളി, ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... ഞങ്ങളുടെ ന്യൂസുകൾക്കും അപ്ഡേറ്റിനും  സബ്‌സ്‌ക്രൈബ് ചെയ്യാൻ വാട്സ് ആപ്പ്  ലിങ്കുകളിൽ ക്ലിക്കു ചെയ്യുക.   https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !