വാക്സിന് നയത്തില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ. ഫലപ്രാപ്തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. വാക്സിൻ ഇടവേളയിൽ ഹൈക്കോടതി ഇളവ് നൽകിയിരുന്നു. രണ്ട് ഡോസ് കൊവിഷീൽഡ് വാക്സിനേഷനുകൾക്കിടയിലെ 84 ദിവസത്തെ ഇടവേളയിലാണ് ഹൈക്കോടതി ഇളവ് നൽകിയിരിക്കുന്നത്.
അതേസമയം, താത്പര്യമുള്ളവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാമെന്ന് കോടതി അറിയിച്ചു.കൊവിൻ പോർട്ടലിൽ ഇത് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ അപ്പീൽ നൽകിയിരുന്നു
വാക്സിന്‍ നയത്തില്‍ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ. ഫലപ്രാപ്തി കണക്കിലെടുത്താണ് 84 ദിവസത്തെ ഇടവേള ഏര്‍പ്പെടുത്തിയതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.കേന്ദ്രത്തിന്റെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കാനായി മാറ്റി.
രാജ്യത്ത് അടുത്ത മാസം മുതല്‍ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഡിസംബര്‍ വരെ അധികമായി വരുന്ന വാക്‌സിന്‍ കയറ്റുമതി ചെയ്യുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
‘സ്വന്തം പൗരന്മാരുടെ വാക്‌സിനേഷനാണ് പ്രഥമ പരിഗണന നല്‍കുക. അടുത്ത മാസം 30 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാരിന് ലഭിക്കും. മൂന്ന് മാസത്തിനുള്ളില്‍ 100 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കും. രാജ്യത്ത് കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ 10 കോടി വാക്‌സിന്‍ ഡോസുകള്‍ കുത്തിവച്ചതോടെ ആകെ വാക്‌സിനേഷന്‍ 81 കോടി പിന്നിട്ടെന്നും മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.
രാജ്യത്ത് രണ്ടാംതരംഗത്തില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തലാക്കിയത്. ഡിസംബര്‍ മാസത്തോടെ 94.4 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ നീക്കം. നേരത്തെ വിവിധ രാജ്യങ്ങളിലേക്കായി 6.6 കോടിയോളം ഡോസ് കൊവിഡ് വാക്‌സിനാണ് കയറ്റുമതി ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.