ഐപിഎൽ വീണ്ടും റദ്ദാക്കിയേക്കുമോ എന്ന് ഭയപ്പെടുന്നതായി ഇന്ത്യയുടെ മുൻ താരം വീരേന്ദർ സെവാഗ്. സൺറൈസേഴ്സ് താരം നടരാജന് കൊവിഡ് പോസിറ്റീവായത് ആശങ്കയാണ്. ലീഗ് വീണ്ടും മാറ്റിവെക്കുമോ എന്ന ഭയമാണ് ഇപ്പോൾ ഉള്ളത് എന്നും സെവാഗ് തൻ്റെ ഫേസ്ബുക്ക് വാച്ച്ഷോയിൽ പറഞ്ഞു. (Virender Sehwag cancellation IPL)
കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് സൺറൈസേഴ്സ് താരം ടി നടരാജൻ കൊവിഡ് പോസിറ്റീവായത്. താരം രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല. നടരാജനെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടരാജനുമായി സമ്പർക്കം പുലർത്തിയ ഓൾറൗണ്ടർ വിജയ് ശങ്കർ, ടീം മാനേജർ വിജയ് കുമാർ, ഫിസിയോതെറാപിസ്റ്റ് ശ്യാം സുന്ദർ, ഡോക്ടർ അഞ്ജന വന്നൻ, ലൊജിസ്റ്റിക്സ് മാനേജർ തുഷാർ ഖേഡ്കർ നെറ്റ് ബൗളർ പെരിയസാമി ഗണേശൻ എന്നിവർ ഐസൊലേഷനിൽ പ്രവേശിച്ചു. ബാക്കിയുള്ളവരെല്ലാം കൊവിഡ് നെഗറ്റീവായിരുന്നു. ക്യാമ്പിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തെങ്കിലും മത്സരം മുൻ നിശ്ചയപ്രകാരം തന്നെ നടന്നു.
മത്സരത്തിൽ 8 വിക്കറ്റിന് ഡൽഹി വിജയിച്ചിരുന്നു. സൺറൈസേഴ്സ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡൽഹി മറികടക്കുകയായിരുന്നു. 47 റൺസെടുത്ത ശ്രേയാസ് അയ്യരാണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ശിഖർ ധവാൻ 42 റൺസെടുത്തു. ഋഷഭ് പന്തും (35) ഡൽഹിക്കായി തിളങ്ങി. ജയത്തോടെ 14 പോയിൻ്റുമായി ഡൽഹി ക്യാപിറ്റൽസ് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി.
ഡെയിലി മലയാളി, ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... ഞങ്ങളുടെ ന്യൂസുകൾക്കും അപ്ഡേറ്റിനും സബ്‌സ്‌ക്രൈബ് ചെയ്യാൻ വാട്സ് ആപ്പ് ലിങ്കുകളിൽ ക്ലിക്കു ചെയ്യുക. https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.