പാലാ: പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് പാലായിലെ പൊതുപ്രവർത്തകനും മുൻ നിയമസഭാ സ്ഥാനാർത്ഥിയുമായ സന്തോഷ് പുളിക്കൽ.
സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച അതീവ വൈകാരികമായ കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ തീരുമാനം പൊതുസമൂഹത്തെ അറിയിച്ചത്. പാലായിൽ ഇനി നന്മ വാഴില്ലെന്നും, സത്യവും ധർമ്മവും നീതിയും നിലനിൽക്കില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പൊതുരംഗത്ത് നിന്ന് പിന്മാറുന്നതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
"എല്ലാവർക്കും വേണ്ടത് തിന്മയും തിന്മ ചെയ്യുന്നവരെയുമാണ്. നന്മ പരാജയപ്പെടുകയും തിന്മ വിജയിക്കൊടി പാറിക്കുകയും ചെയ്തിരിക്കുന്നു. ഞാൻ വീണ്ടും തോറ്റുപോയി," സന്തോഷ് പുളിക്കൽ കുറിച്ചു. ഇത്രയും കാലം താൻ നടത്തിയത് ധർമ്മം നിലനിർത്താൻ വേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്നും, എന്നാൽ നിലവിൽ തന്നെ ചേർത്തുപിടിക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം വേദനയോടെ പങ്കുവെച്ചു.
ഇനി മുതൽ സഹായങ്ങൾ ചോദിച്ച് ആരും തന്നെ സമീപിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. കുടുംബവീടുമായി ബന്ധപ്പെട്ട ബാങ്ക് ജപ്തി ഭീഷണി ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടെയാണ് അദ്ദേഹത്തിന്റെ ഈ വൈകാരിക പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
സന്തോഷ് പുളിക്കൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെയും ജപ്തി ഭീഷണിയെയും കുറിച്ച് വിശദീകരിക്കുന്ന വാർത്താ വീഡിയോ ഇവിടെ കാണാം: ജപ്തി ഭീഷണി നേരിട്ട് സന്തോഷ് പുളിക്കനും കുടുംബവും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.