കോട്ടയം: ഭാരതീയ അഭിഭാഷക പരിഷത്ത് (BAP) കോട്ടയത്തിന്റെയും FOKLaws ൻ്റെയും ആഭിമുഖ്യത്തിൽ കോട്ടയം ബസേലിയസ് കോളേജിൽ സംഘടിപ്പിച്ച രണ്ടാമത് അഖില കേരള ഇന്റർ കൊളീജിയറ്റ് ഭരണഘടനാ ക്വിസ് മത്സരത്തിൽ തൃശൂർ ഗവൺമെന്റ് ലോ കോളേജ് ജേതാക്കളായി. കോളേജിനെ പ്രതിനിധീകരിച്ച നന്ദന സി., നന്ദിത സി. എന്നിവരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 15,000 രൂപയും ഫലകവുമാണ് ഒന്നാം സമ്മാനമായി ലഭിച്ചത്.
മത്സരത്തിൽ തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. തിരുവനന്തപുരത്തെ ഹീബ വി., കാതറിൻ എം. ജോൺ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇവർക്ക് 10,000 രൂപയും ഫലകവും സമ്മാനമായി ലഭിച്ചു. ഇതേ കോളേജിലെ സുബിൻ സുരേഷ് എസ്.ബി., ജോർജ് കെ. മാരാട്ട് എന്നിവർ മൂന്നാം സ്ഥാനം നേടി. 5,000 രൂപയും ഫലകവുമാണ് മൂന്നാം സമ്മാനം.
കൂടാതെ എട്ട് പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
വിജയികൾക്കുള്ള സമ്മാനദാനം കോട്ടയം ജില്ലാ സെഷൻസ് ജഡ്ജി ശ്രീ. കെ. സനിൽ കുമാർ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ അധ്യക്ഷ ബിന്ദു എബ്രഹാം അധ്യക്ഷത വഹിച്ചു.
ഭാരതീയ അഭിഭാഷക പരിഷത്ത് സ്റ്റേറ്റ് പ്രസിഡണ്ട് അഡ്വ രാജേന്ദ്ര കുമാർ, സ്റ്റേറ്റ് ജനറൽ സെക്രട്ടറി അഡ്വ. ബി. അശോക്, സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് N ശങ്കർ റാം,
അഡ്വ. അനിൽ ഐക്കര, അഡ്വ. സേതുലക്ഷ്മി FOKLaws സ്റ്റേറ്റ് കോർഡിനേറ്റർ അമൃതേശ എന്നിവർ സംസാരിച്ചു. ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത ആർ. ജയകൃഷ്ണൻ, രണ്ടാം സമ്മാനം സ്പോൺസർ ചെയ്ത ലത വി. രാധാകൃഷ്ണൻ, മൂന്നാം സമ്മാനം സ്പോൺസർ ചെയ്ത അഡ്വ. കുര്യൻ ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ, ചരിത്രം, ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകൾ, മൗലികാവകാശങ്ങൾ, ഭരണഘടനാ ഭേദഗതികൾ, വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് സ്വീകരിച്ച ആശയങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മത്സരം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.