പാലാ-കോഴിക്കോട് ബസിലെ ഡ്രൈവർ പൂഞ്ഞാർ സ്വദേശി ജോർജുകുട്ടി വാഴക്കുളം പോലീസിന്റെ പിടിയില്‍

പാലാ-കോഴിക്കോട് ബസിലെ ഡ്രൈവർ പൂഞ്ഞാർ സ്വദേശി ജോർജുകുട്ടി വാഴക്കുളം പോലീസിന്റെ പിടിയില്‍

വാഴക്കുളം: മദ്യലഹരിയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ച കെഎസ്ആർടിസി (KSRTC) ഡ്രൈവറെ യാത്രക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് പോലീസ് പിടികൂടി. 

പാലാ ഡിപ്പോയിലെ ഡ്രൈവറും കോട്ടയം പൂഞ്ഞാർ സ്വദേശിയുമായ ജോർജുകുട്ടിയെയാണ് വാഴക്കുളം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് (നവംബർ 28) വൈകുന്നേരം അഞ്ച് മണിയോടെ മടക്കത്താനത്തു വെച്ചായിരുന്നു സംഭവം.

​പാലായിൽ നിന്ന് കോഴിക്കോടേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. യാത്ര പുറപ്പെട്ടത് മുതൽ ബസ് അമിതവേഗതയിലും അസ്വാഭാവികമായ രീതിയിലും ഓടിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടക്കത്തിൽ കയറ്റവും ഇറക്കവും വളവുകളുമാകാം ഡ്രൈവിംഗിലെ അപാകതയ്ക്ക് കാരണമെന്നാണ് യാത്രക്കാർ കരുതിയത്. എന്നാൽ അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ് തുടർന്നതോടെ സംശയം തോന്നിയ യാത്രക്കാർ മടക്കത്താനത്ത് വെച്ച് ബസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.

​പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ യാത്രക്കാർ നാട്ടുകാരുടെ സഹകരണത്തോടെ വിവരം പോലീസിൽ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാഴക്കുളം പോലീസ് ജോർജുകുട്ടിയെ കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് ബസ് കസ്റ്റഡിയിലെടുത്തു. യാത്ര മുടങ്ങിയ കോഴിക്കോട് വരെയുള്ള യാത്രക്കാർക്ക് തുടർന്ന് ഇതര വാഹനങ്ങളിൽ യാത്രാസൗകര്യം ഒരുക്കിക്കൊടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network