ലണ്ടൻ / തൂക്കുപാലം: ഇംഗ്ലണ്ടിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു.
ഇടുക്കി തൂക്കുപാലം ചോറ്റുപാറ ശക്തി വിലാസം വീട്ടിൽ ശശിധരൻ നായർ – രതി കെ. ദമ്പതിമാരുടെ മകളും കഴിഞ്ഞ അഞ്ച് വർഷമായി യുകെയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയും ചെയ്യുന്ന ശ്രീലക്ഷ്മിയുടെ ഭർത്താവ് അരവിന്ദ് പത്മകുമാർ (38) ആണ് മരിച്ചത്.
രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട അസുഖങ്ങളെത്തുടർന്ന് ഇംഗ്ലണ്ടിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ ശ്രീലക്ഷ്മിയും രണ്ട് മക്കളും യുകെയിലാണുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരുമെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.