യൂറോപ്പിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു; ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ ഭീഷണി

യൂറോപ്പിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു; ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ ഭീഷണി

യൂറോപ്പിൽ യാത്രാവിമാനങ്ങൾക്ക് നേരെ വീണ്ടും വ്യപകമായ ബോംബ് ഭീഷണി.


ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയുണ്ടായ വ്യാജ ഭീഷണിയെത്തുടർന്ന് യൂറോപ്പിലുടനീളം വിമാന സർവീസുകൾ താറുമാറായി. വ്യാഴാഴ്ച അയർലൻഡ് മുതൽ ബൾഗേറിയ വരെയുള്ള നിരവധി സർവീസുകളെയാണ് വ്യാജ സന്ദേശങ്ങൾ ബാധിച്ചത്.

ഭീഷണിയെത്തുടർന്ന് ഡബ്ലിനിൽ നിന്ന് റോമിലേക്ക് പുറപ്പെട്ട എയർ ലിംഗസ് വിമാനം (EI402) മുൻകരുതലിന്റെ ഭാഗമായി ഫ്രാൻസിലെ നോർമണ്ടി എയർബേസിലേക്ക് തിരിച്ചുവിട്ടു. 

ഹെൽസിങ്കിയിൽ നിന്ന് റോമിലേക്ക് പോയ ഫിൻഎയർ വിമാനത്തെ ഇറ്റാലിയൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അനുഗമിച്ചാണ് റോം ഫിയുമിസിനോ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്. കൂടാതെ മിലാനിൽ നിന്ന് വാഴ്സോയിലേക്ക് പോയ വിസ് എയർ വിമാനം വിയന്നയിലേക്ക് തിരിച്ചു വിടുകയും റയൻ എയർ അടക്കമുള്ള മറ്റ് വിമാനക്കമ്പനികളുടെ സർവീസുകൾ അടിയന്തര പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തു.

ചൊവ്വാഴ്ചയും സമാനമായ രീതിയിൽ വിമാനങ്ങൾക്ക് നേരെ ഭീഷണികൾ ഉണ്ടായിരുന്നു. തുടർച്ചയായി വ്യോമഗതാഗതം തടസ്സപ്പെടുത്തുന്ന സന്ദേശങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ യൂറോപ്യൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network