ധാക്ക: ബംഗ്ളാദേശ് അതിർത്തിയിലേക്ക് അബദ്ധത്തില്‍ കടന്നുപോയ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ജവാനെ തിരികെയെത്തിച്ചു.
പതിവ് നിരീക്ഷണത്തിനിടയില്‍ ബംഗ്ളാദേശിലെ സില്‍ഹറ്റിലേക്ക് കടന്നുപോയതോടെ ജവാൻ ബംഗ്ളാദേശിന്റെ പിടിയിലായിരുന്നു. ജവാനെ തിരിച്ചെത്തിക്കാൻ ബിഎസ്എഫ്- ബോർഡർ ഗാർഡ്സ് ബംഗ്ളാദേശ് (ബിജിബി) സേനകള്‍ നടത്തിയ ഫ്ളാഗ് മീറ്റിംഗിനൊടുവിലാണ് മോചനമുണ്ടായത്.കിഴക്കൻ സില്‍ഹറ്റിലെ ബിച്ച്നകണ്ടി അതിർത്തി മേഖലയില്‍ വച്ചാണ് ബിഎസ്എഫ് ജവാൻ വഴിതെറ്റി ബംഗ്ളാദേശിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ബംഗ്ളാദേശ് അതിർത്തിയില്‍ ഏതാണ്ട് 200 മീറ്റർ ഉള്ളിലേക്കാണ് ഇദ്ദേഹം എത്തിയത്.
ബിഎസ്എഫ് അധികൃതർ ഉടൻ തന്നെ ബിജിബി അധികൃതരുമായി ഫ്ളാഗ് മീറ്റിംഗ് വിളിക്കുകയും ഇരുഭാഗത്തെയും ഉന്നത ഉദ്യോഗസ്ഥരുടെ ചർച്ചയ്ക്കൊടുവില്‍ ജവാനെ മോചിപ്പിക്കുകയുമായിരുന്നു. 4000 കിലോമീറ്ററിലധികം ദൂരമാണ് ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍ അതിർത്തിപങ്കിടുന്നത്.
ഇതില്‍ മിക്കയിടത്തും ശക്തമായ സുരക്ഷയുള്ള മുള്ളുവേലികളുണ്ടെങ്കിലും ചില മേഖലകളില്‍ തുറന്നുകിടക്കുകയാണ്. അതിനാല്‍ ഇത്തരത്തില്‍ അബദ്ധത്തില്‍ ഇരുരാജ്യങ്ങളിലേക്കും ആളുകള്‍ കടക്കുന്ന പതിവുണ്ട്. പിന്നാലെ ഫ്ളാഗ് മീറ്റിംഗ് നടത്തിയാണ് കടന്നുകയറിയവരെ മോചിപ്പിക്കുക.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.