പകല്‍ മാന്യനായ വസ്ത്രവ്യാപാരി, രാത്രി നാടിനെ വിറപ്പിക്കുന്ന മോഷ്ടാവ്: സ്വന്തമായി കോടികളുടെ ആഡംബര വീട് പ്രതി അറസ്റ്റിൽ,

പകല്‍ മാന്യനായ വസ്ത്രവ്യാപാരി, രാത്രി നാടിനെ വിറപ്പിക്കുന്ന മോഷ്ടാവ്: സ്വന്തമായി കോടികളുടെ ആഡംബര വീട് പ്രതി അറസ്റ്റിൽ,

മഞ്ചേരി: വസ്ത്ര വ്യാപാരിയാണെന്നു പറഞ്ഞു ആളുകളെ വിശ്വസിപ്പിച്ചു ആള്‍ താമസം ഇല്ലാത്ത വീടുകളില്‍ തുടർച്ചയായി മോഷണം നടത്തിയ പ്രതി പൊലീസിന്റെ പിടിയില്‍.

തേഞ്ഞിപ്പലം 14-ാം മൈല്‍ കിഴക്കേക്കോട്ടായി സൈനുദ്ദീനെ (43) ആണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വിവിധ ജില്ലകളിലായി നൂറോളം കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മഞ്ചേരി നഗരത്തില്‍ വീട് വാടകയ്ക്ക് എടുത്ത് ആളുകള്‍ ഇല്ലാത്ത വീടുകളിലാണ് മോഷണം നടത്തിയിരുന്നത്.

മോഷണത്തിന്റെ തെളിവ് നശിപ്പിച്ചശേഷം അടുത്ത മോഷണം ആസൂത്രണം ചെയ്യും. മോഷണ മുതല്‍ ഉപയോഗിച്ച്‌ ആഡംബര ജീവിതം നയിക്കുകയാണ് രീതി. ഒരു പ്രദേശത്ത് കവർച്ച നടത്തിയശേഷം അടുത്ത ജില്ലയില്‍ പോയി സുഖ ജീവിതം നയിക്കും. പ്രതിയും സഹോദരിയും കുടുംബവും മഞ്ചേരി, രാമൻകുളം, കാവനൂർ എന്നിവിടങ്ങളില്‍ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നു.

പാലക്കാട് ജില്ലയില്‍ ഒട്ടേറെ കേസുകളുള്ള സൈനുദ്ദീൻ 2024ല്‍ ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ആഡംബര കാറുകളില്‍ കറങ്ങി നടന്നാണ് വീടുകള്‍ കണ്ടെത്തുന്നത്. അർധരാത്രി ഇരുചക്ര വാഹനത്തില്‍ എത്തി മുഖം മറച്ചാണ് വീടുകളില്‍ കയറിയിരുന്നത്. 

കോടികള്‍ വിലമതിക്കുന്ന ആഡംബര വീടാണ് പ്രതി കാവനൂരിനു സമീപം നിർമിക്കുന്നത്. മോഷണം നടന്ന പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചും സമാനരീതിയില്‍ മോഷണം നടത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ചും നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network