ട്രൂകോളറുമില്ല, സാധാരണ സിം കാര്‍ഡുമില്ല! മോദിയുടെ ഫോണിന് പിന്നിലെ സുരക്ഷാ രഹസ്യം

ട്രൂകോളറുമില്ല, സാധാരണ സിം കാര്‍ഡുമില്ല! മോദിയുടെ ഫോണിന് പിന്നിലെ സുരക്ഷാ രഹസ്യം

നിങ്ങളുടെ ഫോണിലേക്ക് ഒരു കോള്‍ വന്നാല്‍, അത് ആരാണെന്ന് അറിയാൻ നമ്പർ നോക്കും. ചിലപ്പോള്‍ ട്രൂകോളർ ഉപയോഗിക്കും.ഫോണ്‍ ചോർത്തപ്പെടുമോ, സംഭാഷണങ്ങള്‍ മറ്റാരെങ്കിലും കേള്‍ക്കുമോ എന്നൊരു പേടിയൊക്കെ നമുക്കുണ്ടാവാറുണ്ട്.

രാജ്യത്തിന്റെ പ്രധാനമന്ത്രി സംസാരിക്കുന്ന കാര്യം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രാജ്യസുരക്ഷയെ ബാധിക്കുന്ന നിർണായക തീരുമാനങ്ങള്‍ പ്രതിരോധ രഹസ്യങ്ങള്‍ അതീവ പ്രധാനപ്പെട്ട ഔദ്യോഗിക നിർദേശങ്ങള്‍ ഇത്തരം വിവരങ്ങള്‍ കൈമാറുമ്പോള്‍ സാധാരണ മൊബൈല്‍ ഫോണുകളെ ആണോ ആശ്രയിക്കുന്നത്? ഇവിടെയാണ് ഇന്ത്യയുടെ RAX എന്ന പ്രത്യേക ആശയവിനിമയ സംവിധാനത്തിന്റെ പ്രസക്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി അതിപ്രധാനവും രഹസ്യസ്വഭാവമുള്ളതുമായ ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്കായി ഉപയോഗിക്കുന്ന അതീവ സുരക്ഷയുള്ള ഫോണ്‍ സംവിധാനമാണ് Restricted Area Exchange അല്ലെങ്കില്‍ Restricted Access Exchange അഥവാ റാക്സ് ഫോണ്‍. സാധാരണക്കാർക്ക് വിപണിയില്‍ ലഭ്യമായ സ്മാർട്ട്ഫോണുകളല്ല ഇത്. 

കേന്ദ്ര സർക്കാരിന്റെ ടെലികോം ഗവേഷണ സ്ഥാപനമായ സി-ഡോട്ട് ആണ് ഈ ഫോണുകള്‍ വികസിപ്പിച്ചെടുത്തത്. ജിയോ, എയർടെല്‍ തുടങ്ങിയ സാധാരണ മൊബൈല്‍ നെറ്റ്വർക്കുകളിലല്ല ഇത് പ്രവർത്തിക്കുന്നത്. പകരം സുരക്ഷിതമായ പ്രത്യേക സർക്കാർ/സൈനിക ഫ്രീക്വൻസിയിലാണ് ഇവ പ്രവർത്തിക്കുന്നത്.

ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാല്‍ ആശയവിനിമയത്തിന് End-to-End Encryption ഉറപ്പാക്കുക എന്നതായിരുന്നു ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. അതായത്, ഫോണ്‍ സംഭാഷണങ്ങള്‍ അനധികൃതമായി ചോർത്തപ്പെടുന്നത് തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍.

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി സംസാരിക്കുന്ന ഓരോ വാക്കിനും ചിലപ്പോള്‍ വലിയ രാഷ്ട്രീയ, നയതന്ത്ര, പ്രതിരോധ പ്രാധാന്യമുണ്ടാകും.അത്തരം സംഭാഷണങ്ങള്‍ സുരക്ഷിതമായിരിക്കണം എന്നത് വെറുമൊരു സാങ്കേതിക ആവശ്യമല്ല. അത് രാജ്യസുരക്ഷയുടെ ഭാഗമാണ്.സാധാരണക്കാർക്ക് ഒരു ഫോണ്‍ എന്നത് ആശയവിനിമയത്തിനുള്ള ഉപകരണം മാത്രമായിരിക്കാം.

എന്നാല്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം, ഒരു സുരക്ഷിത ഫോണ്‍ എന്നത് നിർണായകമായ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള സംവിധാനമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network