ഡല്‍ഹി: ഡല്‍ഹിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനെത്തിയവർക്ക് മുഷിപ്പ് നല്‍കി നേതാക്കള്‍.
ഇന്ന് ഉച്ചയ്ക്ക് 12:00 മണിയോടെ രാംലീലയില്‍ എത്തുമെന്നായിരുന്നു നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഒരു മണിയോടെയാണ് മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയില്‍ നിന്ന് 'ചലോ ദില്ലി' മാർച്ചുമായി രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ രാംലീലയിലേക്ക് യാത്ര ആരംഭിച്ചത്. ഇത് ആളുകള്‍ക്ക് അനന്തമായ കാത്തിരിപ്പ് നല്‍കി.ഈ സമയമത്രയും പാട്ടുകള്‍ കേള്‍പ്പിച്ചും മറ്റും അണികളുടെ മുക്ഷിപ്പ് അകറ്റാൻ സംഘാടകർ ശ്രമിച്ചിരുന്നുവെങ്കിലും അത് അത്രകണ്ട് ഫലപ്രദമായില്ല എന്നാണ് വിവരം. രാവിലെ 10:00 മണി മുതല്‍ വൈകുന്നേരം 5:00 മണി വരെ സെൻട്രല്‍ ഡല്‍ഹിയിലുടനീളം ഡല്‍ഹി പോലീസ് ഏർപ്പെടുത്തിയ കടുത്ത ഗതാഗത നിയന്ത്രണങ്ങള്‍, വഴിതിരിച്ചുവിടലുകള്‍, ബസ് നിയന്ത്രണങ്ങള്‍ എന്നിവയും പ്രാഥമിക പരിപാടികളെ ബാധിച്ച കാലാവസ്ഥാ വ്യതിയാനങ്ങളും ഉച്ചയോടെയുള്ള ആദ്യഘട്ട പങ്കാളിത്തം കുറയാൻ കാരണമായി.
വോട്ട് മോഷണ ആരോപണങ്ങള്‍ക്കും വോട്ടർ പട്ടികയിലെ ക്രമക്കേടുകള്‍ക്കും എതിരെ പ്രതിഷേധിക്കാനും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുമാണ് പ്രതിപക്ഷ മുന്നണി രാംലീല മൈതാനത്ത് 'ചലോ ദില്ലി' മെഗാ റാലിയും മാർച്ചും സംഘടിപ്പിച്ചത്.
ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, തെലങ്കാന, പഞ്ചാബ് എന്നീ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് പ്രവർത്തകർ ഡല്‍ഹിയിലേക്ക് എത്തുന്നത് തടയാൻ അധികാരികള്‍ ശ്രമിച്ചതായി പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. കൂടാതെ, തിരക്കേറിയ ഉത്സവ സീസണില്‍ റാലി പ്രാദേശിക വിപണികളെ ബാധിക്കുമെന്ന് വ്യാപാരി വ്യവസായി സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.