തിരുവനന്തപുരം: കേരള സർക്കാരിന്റെ പരമോന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരത്തിന് എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണൻ അർഹനായി. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് 2026-ലെ പുരസ്‌കാരം അദ്ദേഹത്തിന് നൽകുന്നത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കവി കെ.ജി. ശങ്കരപ്പിള്ള അധ്യക്ഷനായ ജൂറിയാണ് മേതിൽ രാധാകൃഷ്ണനെ പുരസ്‌കാരത്തിനായി ഏകകണ്ഠമായി തെരഞ്ഞെടുത്തത്. കൽപ്പറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ ജൂറി അംഗങ്ങളായിരുന്നു. എം.പി. സുരേന്ദ്രനായിരുന്നു മെമ്പർ സെക്രട്ടറി.
സൗന്ദര്യബോധവും സവിശേഷമായ ചിന്താശേഷിയും ഉപയോഗിച്ച് മലയാള സാഹിത്യത്തിൽ പുതിയ ഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണനെന്ന് ജൂറി വിലയിരുത്തി. ശാസ്ത്രം, തത്ത്വചിന്ത, മനഃശാസ്ത്രം തുടങ്ങിയ മേഖലകളെ സാഹിത്യത്തിൽ സർഗാത്മകമായി സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ രചനകൾ മലയാള സാഹിത്യത്തിൽ വേറിട്ട ഇടം നേടിയിട്ടുണ്ട്.
നോവൽ, ചെറുകഥ, കവിത, ശാസ്ത്രലേഖനം തുടങ്ങി വിവിധ സാഹിത്യശാഖകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1993-ൽ ആരംഭിച്ച എഴുത്തച്ഛൻ പുരസ്‌കാരത്തിന്റെ 34-ാമത്തെ ജേതാവാണ് മേതിൽ രാധാകൃഷ്ണൻ. ആദ്യ പുരസ്‌കാരം ലഭിച്ചത് സൂരനാട് കുഞ്ഞൻപിള്ളയ്ക്കായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.