തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി ഫണ്ടില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് വെളിപ്പെടുത്തി ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ.
കൃത്യമായ ഓഡിറ്റ് നടക്കുന്നത് കൊണ്ടാണ് ഇത് കണ്ടെത്തുന്നതും നടപടി എടുക്കുന്നതും. ഇപ്പോള്‍ ചില ആള്‍ക്കാർക്കെതിരെ നടപടി എടുത്തു. മറ്റ് പാർട്ടികളില്‍ ഓഡിറ്റ് നടക്കുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം സിപിഎം നടപടിയെടുത്ത പി പി ദിവ്യയെ ചൊല്ലി ബിജെപിയില്‍ ഭിന്നത രൂക്ഷമാണെന്ന് കെ സുരേന്ദ്രന്‍റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമായി.ദിവ്യയെ സ്വാഗതം ചെയ്ത പി കെ കൃഷ്ണദാസിനെ തള്ളിയിരിക്കുകയാണ് കെ സുരേന്ദ്രൻ. കൃഷ്ണദാസ് അങ്ങനെ പറയില്ല. പി പി ദിവ്യ ആരാണ്? അവര് വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാര്‍ക്ക് വരാൻ ഇത് വഴിയമ്പലമല്ലെന്നും പി പി ദിവ്യയെ ബിജെപിയില്‍ എടുക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. നവീൻ ബാബുവിന്‍റെ കുടുംബത്തിന് നീതി കിട്ടാൻ ഏറ്റവുമധികം ശ്രമിച്ചത് ബിജെപി ആണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറാകാൻ തനിക്ക് പ്രായമായില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 56 വയസേ ആയുള്ളൂ. മുതിർന്ന നേതാവായിട്ടില്ല. ജൂനിയർ പ്രവർത്തകനാണ്. ഗവർണർ പദവി ആഗ്രഹിച്ചിട്ടുമില്ല. രാജ്യസഭാ എംപി സ്ഥാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അവിടെ ഒഴിവ് വേണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ദിവ്യയെ ബിജെപിയിലേക്ക് ക്ഷണിച്ച് വെട്ടിലായി കൃഷ്ണദാസ്
എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി പി ദിവ്യക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത്. സിപിഎം നടപടിയെടുത്ത് മാസങ്ങള്‍ക്കു ശേഷം പാർട്ടിയുമായുള്ള അകല്‍ച്ച സൂചിപ്പിച്ചു കൊണ്ടുള്ള ദിവ്യയുടെ പോസ്റ്റാണ് നിലവിലെ ചർച്ചകള്‍ക്ക് തുടക്കമിട്ടത്.
പി പി ദിവ്യ നിലപാട് വ്യക്തമാക്കിയാല്‍ ബിജെപി പരിശോധിക്കും എന്നാണ് കൃഷ്ണദാസ് നേരത്തെ പറഞ്ഞത്. ഈ പരാമർശം ബിജെപിക്കുള്ളില്‍ അതൃപ്തിക്ക് കാരണമായി. 'ഇരു പാർട്ടികളില്‍ നിന്നുള്ള നേതാക്കള്‍ക്കും പ്രവർത്തകർക്കും ഞങ്ങള്‍ വാതിലുകള്‍ തുറന്നിട്ടിട്ടുണ്ട്. ആളുകള്‍ നിലപാട് വ്യക്തമാക്കട്ടെ. അറക്കല്‍ ബീവിയെ കെട്ടാൻ അരസമ്മതം പോരല്ലോ' എന്നായിരുന്നു കൃഷ്ണദാസിന്റെ പരാമർശം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.