തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് 16 വയസുകാരനെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടിയ നിലയില്‍. പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂള്‍ വിദ്യാർത്ഥി അഭിരാം ആണ് കൊല്ലപ്പെട്ടത്.
അഭിരാമിനെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. സംഭവത്തില്‍ രണ്ട് സുഹൃത്തുക്കള്‍ കസ്റ്റഡിയിലായിട്ടുണ്ട്. പിടിയിലായ പ്രതികളില്‍ ഒരാളും 17വയസുകാരനാണ്.കൊലപാതകത്തില്‍ പ്രതിയായ 17കാരനും ഒരു പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. മരിച്ച അഭിരാം ഈ പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ഇൻസ്റ്റ ഐഡി വഴി അഭിരാമിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്.
സമീപത്ത് വീടുകളൊന്നുമില്ല. കാട് പിടിച്ച് കിടക്കുന്ന സ്ഥലമാണ് ഇവിടം. ഇന്നലെ ഉച്ചക്ക് ശേഷമാണ് അഭിരാമിനെ കാണാതായത്. ഉച്ചക്ക് ഒരു ഫോണ്‍ കോള്‍ വരികയും പാങ്ങപ്പാറയില്‍ പോകുന്നുവെന്ന് പറഞ്ഞ് അഭിരാം പോകുകയുമായിരുന്നു. പിന്നീട് വൈകിട്ട് ആയിട്ടും കാണാതായതിനെ തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. പെണ്സൂഹൃത്താണ് വിളിച്ചതെന്ന് മനസിലാക്കിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു സുഹൃത്തിനെയും ചോദ്യം ചെയ്തു. തുടർന്നാണ് സംഭവത്തെ കുറിച്ച് പൊലീസിന് വ്യക്തത വരുന്നത്.
പെണ്‍സുഹൃത്തെന്ന വ്യാജേന അഭിരാമിനെ സുഹൃത്ത് വിളിച്ചുവരുത്തി, ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം ഉമർ എന്നയാളെ വിളിച്ച് പറഞ്ഞു എന്നാണ് കസ്റ്റഡിയിലുള്ള 17കാരന്റെ മൊഴി. ഉമറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകത്തിന് ശേഷമാണ് തന്നെ വിളിച്ച് അറിയിച്ചതെന്നാണ് ഉമറിന്റെ മൊഴി. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഒരാള്‍ തനിച്ച് കൃത്യം നടത്തില്ലെന്നാണ് പൊലീസിന്റെ അനുമാനം. പൊലീസ് നടപടികള്‍ പുരോഗമിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.