ദില്ലി: ഇന്ത്യാ സഖ്യത്തിന്റെ രാം ലീലാ റാലിക്ക് പിന്നാലെ ബി ജെ പി - കോണ്‍ഗ്രസ് വാക്പോര് രൂക്ഷമാകുന്നു.
വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിപ്പോയ മൂന്ന് കോടി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്ക് വേണ്ടിയാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. 2014 ലും 19 ലും മോദി പ്രധാനമന്ത്രി ആയത് എസ് ഐ ആര് നടപ്പാക്കിയപ്പോഴല്ലായിരുന്നുവെന്നും ഷാ രാഹുലിനെ ഓര്‍മ്മിപ്പിച്ചു.വിദേശ സഹായത്തിലാണ് നരേന്ദ്രമോദി പ്രധാനമന്ത്രി ആയതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ തിരിച്ചടി. അതേസമയം ഗ്യാനേഷ് കുമാറിനും കേന്ദ്ര സര്‍ക്കാരിനുമെതിരായ തുടര്‍ പോരാട്ടങ്ങള്‍ ഇന്ത്യാ സഖ്യ നേതാക്കള്‍ കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
വാക്പോര് രൂക്ഷം
രാം ലീല റാലിക്ക് മറുപടിയായി ഹൈദരാബാദില്‍ വന്‍ ജനപങ്കാളിത്തോടെ പദയാത്ര നടത്തിയശേഷമായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിപ്പോയ മൂന്ന് കോടി വോട്ടുകള്‍ ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരുടേത്. ഇന്ത്യാ സഖ്യത്തിന്റെ റാലി നുഴഞ്ഞു കയറ്റക്കാര്‍ക്ക് വേണ്ടി. നുഴഞ്ഞുകയറ്റക്കാരെ ബി ജെ പി പുറത്താക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
2014 ലും 19 ലും മോദി പ്രധാനമന്ത്രി ആയത് എസ് ഐ ആര് നടപ്പാക്കിയപ്പോഴല്ലായിരുന്നുവെന്നും അമിത് ഷാ രാഹുലിനെ ഓര്‍മ്മിപ്പിച്ചു. മോക് പാര്‍ലമെന്റിലല്ലാതെ പ്രധാനമന്ത്രിയാന്‍ രാഹുലിന് കഴിയില്ലെന്നും ഷാ പരിഹസിച്ചു. കൊല്‍ക്കത്തയില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീനും പദയാത്ര നടത്തി ഇന്ത്യ സഖ്യത്തെ കടന്നാക്രമിച്ചു. 2029 ലും മോദി അധികാരത്തിലെത്തുമെന്നാണ് ബി ജെ പി അധ്യക്ഷന്റെ ആത്മവിശ്വാസം.
എന്നാല്‍ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായാണ് രാഹുല്‍ ഗാന്ധി തിരിച്ചടിയുമായി രംഗത്തെത്തിയത്. രാജ്യത്തോട് നുണപറയുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്ന് എക്സില്‍ കുറിച്ച രാഹുല്‍ ഗാന്ധി, മോദി പ്രധാനമന്ത്രിയായതും തുടരുന്നതും വിദേശ സഹായത്തിലെന്നും ആരോപിച്ചു. രാജ്യത്തെ സാമ്പത്തിക സംവിധാനം വിദേശ ശക്തികളുടെ നിയന്ത്രണത്തിലെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മോദിയെ പരസ്യ സംവാദത്തിനും രാഹുല്‍ വെല്ലുവിളിച്ചു.
അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സര്‍ക്കാരിനുമെതിരായ തുടര്‍ പോരാട്ടങ്ങള്‍ ഇന്ത്യാ സഖ്യ നേതാക്കള്‍ കൂടിയാലോചനകളിലൂടെ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സമരങ്ങളാണ് ആലോചനയിലുള്ളത്.
ബി ജെ പിയാകട്ടെ ജനാധിപത്യം സംരക്ഷിക്കണം, അരാജകത്വം അവസാനിപ്പിക്കണം എന്നീ മുദ്രവാക്യമുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധത്തിന്റെ മുനയൊടിക്കാന്‍ രാജ്യമെമ്പാടും മുൻ നിര നേതക്കളെ ഇറക്കി പദയാത്രകള്‍ തുടരാനുള്ള നീക്കത്തിലാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.