ആലപ്പുഴ: കാറും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രക്കാരനായ യുവാവ് തല്‍ക്ഷണം മരിച്ചു. ദേശീയപാതയില്‍ കരിയിലക്കുളങ്ങര മാളിയേക്കല്‍ ജംഗ്ഷനിലെ പെട്രോള്‍ പമ്പിനു മുന്നിലാണ് സംഭവം.
പള്ളിപ്പാട് സ്വദേശി ഖലീല്‍ (37) ആണ് മരിച്ചത്. പനവേലില്‍ മുബാറക്കിന്റെയും പരേതയായ ലൈലയുടെയും മകനാണ്. ഹരിപ്പാട് ഹുദാ ട്രസ്റ്റ് സ്കൂളിലെ ഡ്രൈവറായിരുന്നു ഖലീല്‍. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആയിരുന്നു അപകടം.കരുനാഗപ്പള്ളിയില്‍ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ കാറും ഖലീല്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു. ബുള്ളറ്റ് ദേശീയപാതയിലേക്ക് കടക്കുന്നതിനിടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ എൻജിൻ ഭാഗം വേർപെട്ട് രണ്ടായി പിളർന്ന ബുള്ളറ്റിന്റെ ഭാഗങ്ങള്‍ 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണു.
മുൻഭാഗം പൂർണമായും തകർന്ന കാറിന്റെ ചില്ലുകള്‍ തെറിച്ച് കാർ ഓടിച്ചിരുന്ന യുവാവിന് നിസാര പരുക്കേറ്റു. നാലുവരിപ്പാതയിലേക്ക് തുറന്നിട്ടിരിക്കുന്ന ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഖലീലിന്റെ മൃതദേഹം കായംകുളം ഗവണ്‍മെന്റ ആശുപത്രി മോർച്ചറിയിൽ ഭാര്യ: ജസീറ. മക്കള്‍: ബിലാല്‍, ഹബീല്‍. കബറടക്കം ഇന്ന് 11ന് പടിഞ്ഞാറെമുട്ടം ജുമാ മസ്ജിദ് കബർസ്ഥാനില്‍.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.