കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ (ഐഐഎംകെ) കൊച്ചിയിലെ സ്ഥിരം ക്യാമ്പസ് പദ്ധതിക്ക് ആദ്യഘട്ട അനുമതി ലഭിച്ചു. കാക്കനാട് ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിലെ 14.06 ഏക്കർ ഭൂമി ദീർഘകാല പാട്ടത്തിന് നൽകാനുള്ള ഇൻഫോപാർക്കിന്റെ അപേക്ഷയ്ക്ക് സംസ്ഥാന ഐടി വകുപ്പ് അനുമതി നൽകി.
90 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകുന്നത്. ഇതിനായി ഏകദേശം 60 കോടി രൂപ നൽകിയതായി ഐഐഎം കോഴിക്കോട് ഡയറക്ടർ ദേബാഷിഷ് ചാറ്റർജി അറിയിച്ചു. നിലവിൽ പ്രത്യേക സാമ്പത്തിക മേഖലയിലുള്ള ഭൂമിയുടെ പദവി മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനാൽ പദ്ധതിക്ക് ആവശ്യമായ തുടർാനുമതികളും നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്.
സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആധുനിക വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രമായാണ് ക്യാമ്പസ് വിഭാവനം ചെയ്തിരിക്കുന്നത്. 1,500ലധികം വിദ്യാർഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിനൊപ്പം അധ്യാപകർ, ഗവേഷകർ, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ എന്നിവർക്കും പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും വികസനം.
ക്ലാസ് മുറികൾ, താമസസൗകര്യം, ലൈബ്രറി, ഗവേഷണ കേന്ദ്രങ്ങൾ, ഓഡിറ്റോറിയം, കായിക-വിനോദ സൗകര്യങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടും. ബിരുദ മാനേജ്‌മെന്റ് പഠനപരിപാടിയും ജോലി ചെയ്യുന്നവർക്കുള്ള ഉയർന്ന പഠനപരിപാടിയും ക്യാമ്പസിൽ ആരംഭിക്കാനാണ് ലക്ഷ്യം. പദ്ധതി യാഥാർഥ്യമാകുന്നതോടെ കൊച്ചിയുടെ വിദ്യാഭ്യാസ-ഗവേഷണ മേഖലയ്ക്കും ഐഐഎം കോഴിക്കോടിന്റെ പ്രവർത്തനങ്ങൾക്കും കൂടുതൽ വളർച്ചയ്ക്ക് വഴിയൊരുങ്ങും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.