ജപ്തിക്കിടെ ജീവനൊടുക്കിയ വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം,

ജപ്തിക്കിടെ ജീവനൊടുക്കിയ വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിന് മുന്നില്‍ പ്രതിഷേധം,

കോഴിക്കോട്: പേരാമ്പ്ര കൂത്താളിയില്‍ ജപ്തിക്കിടെ ജീവനൊടുക്കിയ കവിതയുടെ മൃതദേഹവുമായി ജനകീയ പ്രതിഷേധം.

ആത്മഹത്യയ്ക്ക് കാരണക്കാരായ ബാങ്ക് ജീവനക്കാർക്കെതിരെ നടപടിയെടുക്കുക, കടം എഴുതി തള്ളുക, നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നടുവണ്ണൂരിലെ സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുന്നത്. എന്നാല്‍, എല്ലാ നടപടികളും പാലിച്ചാണ് ജപ്തിയിലേക്ക് കടന്നതെന്നാണ് ബാങ്കിന്റെ വിശദീകരണം.

വീട് വെയ്ക്കാനായി കവിതയും ഭർത്താവ് ബാബുവും ചേർന്ന് എട്ട് വർഷം മുൻപെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടികളിലേക്ക് ബാങ്ക് കടന്നത്. മരിക്കുന്നതിന് തൊട്ട് തലേദിവസം അഞ്ച് ലക്ഷം രൂപ അടയ്ക്കാൻ സാവകാശം തേടി ബാബുവും കവിതയും ബാങ്കിലെത്തിയിരുന്നു. എന്നാല്‍ അത് അനുവദിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. 

വെള്ളിയാഴ്ച ബാങ്ക് ജീവനക്കാർ വീട് ജപ്തി ചെയ്യാൻ എത്തിയതോടെ സമീപത്തെ പഴയ വീട്ടില്‍ കവിത തൂങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ ജപ്തി നടപടികള്‍ നിയമ വ്യവ്യസ്ഥപാലിച്ചാണെന്നാണ് ബാങ്കിന്റെ വിശദീകരണം. വായ്പാ കുടിശ്ശിക തീർപ്പാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കല്‍ ഉള്‍പ്പെടെയുള്ള അവസരങ്ങളും സാവകാശവും കുടുംബത്തിന് നല്‍കിയിരുന്നെന്ന് ബാങ്ക് വാർത്താക്കുറിപ്പിറക്കി. 

സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന ആവശ്യവും കുടുംബത്തിനുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network