ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിൽ തിരിച്ചടിയുമായി സൈന്യം; കുല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ വധിച്ചു, കൊല്ലപ്പെട്ടവരില്‍ സൂത്രധാരനനും,,

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിൽ തിരിച്ചടിയുമായി സൈന്യം; കുല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ വധിച്ചു, കൊല്ലപ്പെട്ടവരില്‍ സൂത്രധാരനനും,,

 ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ആക്രമണം നടത്തിയ രണ്ട് ലഷ്‌കര്‍ ഭീകരെ സൈന്യം വധിച്ചു.

ആക്രമണത്തിന്റെ സൂത്രധാരന്‍ ലത്തീഫ് ഭട്ടും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ രാത്രി തുടങ്ങിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. കുല്‍ഗാം സ്വദേശിയായ ഭട്ട് ആണ് ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്. തെക്കന്‍ കശ്മീരിലെ വിവിധ ഒളിത്താവളങ്ങള്‍ മാറിമാറി ഉപയോഗിച്ച് ഭട്ട് പാകിസ്ഥാന്‍ ഭീകരര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 ജൂലൈ 22-ന് അനന്ത്നാഗിലെ ലാല്‍ ചൗക്ക് മേഖലയില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയതും ജൂലൈ 31-ന് കുല്‍ഗാമില്‍ അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയതും ഉള്‍പ്പെടെ 2026-ല്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളില്‍ ഭട്ടിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു

കഴിഞ്ഞയാഴ്ചായണ് ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം ഉണ്ടായത്.. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിര്‍ ബസാറിനു സമീപം അഖ്‌റാനിലെ സിആര്‍പിഎഫ് ക്യാംപിനുനേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഭീകരരരായിരുന്നു ആക്രമണം നടത്തിയത്. 

 ആക്രമണത്തിന് ശേഷം ഭീകരര്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് സുരക്ഷാ സേന ഭീകരരെ കൊലപ്പെടുത്തിയത്. ഭീകരാക്രമണത്തില്‍ രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീര്‍ സിങ് എന്നിവര്‍ക്കാണ് പരിക്കേറ്റത്

കഴിഞ്ഞ മാസം ഛത്തീസ്ഗഡിലും ഐഇഡി സ്‌ഫോടനത്തില്‍ നാല് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റിരുന്നു. സുക്മ ജില്ലയിലെ അലര്‍മെഡ്ഗു ക്യാംപില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ ആയിരുന്നു സംഭവം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network