മേല്‍പ്പാലത്തില്‍ കാറിടിച്ച ബൈക്കില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ താഴേക്ക് തെറിച്ചുവീണു രക്ഷപെട്ടത് തലനാരിക്ക്,

മേല്‍പ്പാലത്തില്‍ കാറിടിച്ച ബൈക്കില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ താഴേക്ക് തെറിച്ചുവീണു രക്ഷപെട്ടത് തലനാരിക്ക്,

അമ്പലപ്പുഴ: കാക്കാഴം മേല്‍പ്പാലത്തില്‍ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച്‌ പെണ്‍കുട്ടികള്‍ ഉള്‍പ്പടെ മൂന്നുപേർക്ക് പരിക്കേറ്റു.ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ പാലത്തിന് താഴേക്ക് തെറിച്ചുവീണു.

ബൈക്ക് ഓടിച്ചിരുന്ന വളഞ്ഞവഴി കമ്പിവളപ്പില്‍ രാഹുല്‍ (36), സഹോദരിയുടെ മകള്‍ ദേവദർശി (18), സുഹൃത്ത് ദിയ (18) എന്നിവർക്കാണ് പരിക്കേറ്റത്. പാലത്തില്‍ നിന്ന് തെറിച്ചുവീണ ദേവദർശിയും ദിയയയും ഉള്‍പ്പടെ മൂവരെയും നാട്ടുകാർ ഉടൻ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

 പെണ്‍കുട്ടികളെ അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കുന്നതിനായി പോകുകയായിരുന്ന രാഹുലിന്റെ ബൈക്കിലേക്ക് കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. 

ബൈക്ക് പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച്‌ കാർ മേല്‍പ്പാലത്തില്‍ നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network