കെ. കരുണാകരൻ മെമ്മോറിയല്‍: അപൂർവ്വ സാക്ഷാത്കാരം: പിതാവിന്റെ പേരിലുള്ള മെഡിക്കല്‍ മെഡിക്കല്‍ കോളേജ് മകൻ യാഥാര്‍ത്ഥ്യമാക്കുന്നു,

കെ. കരുണാകരൻ മെമ്മോറിയല്‍: അപൂർവ്വ സാക്ഷാത്കാരം: പിതാവിന്റെ പേരിലുള്ള മെഡിക്കല്‍ മെഡിക്കല്‍ കോളേജ് മകൻ യാഥാര്‍ത്ഥ്യമാക്കുന്നു,

തിരുവനന്തപുരം: പിതാവിന്റെ പേരിലുള്ള മെഡിക്കല്‍ കോളേജ് മകൻ യാഥാർത്ഥ്യമാക്കുക. അങ്ങനെയൊരു അപൂർവതയ്ക്കാണ് തലസ്ഥാനം സാക്ഷിയാവാൻ പോവുന്നത്.

കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്ന മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പേരിലുള്ള മെഡിക്കല്‍ കോളേജാണ് തിരുവനന്തപുരത്ത് യാഥാ‌ർത്ഥ്യമാവുന്നത്.'കെ. കരുണാകരൻ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്നാണ് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്.

ഇതുസംബന്ധിച്ച ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യ-ഭരണരംഗത്ത് കേരളത്തില്‍ അടിസ്ഥാനപരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിട്ട നേതാവിനുള്ള ആദരം കൂടിയാണിത്. മെഡിക്കല്‍ കോളേജ് പ്രവർത്തനം ഉടൻ ആരംഭിക്കും. അതിവേഗ നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും ഉള്‍പ്പെടുത്തിയാണ് ഈ മെഡിക്കല്‍ കോളേജ് സജ്ജീകരിച്ചിരിക്കുന്നത്.ഇവയുടെ സൗകര്യങ്ങളും ഭൂമിയും സംയോജിപ്പിച്ചാണ് മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്.

ഇതിനു പുറമെ പബ്ലിക് ഹെല്‍ത്ത് ലാബും ഏതാനും റൂറല്‍ ഹെല്‍ത്ത് ആശുപത്രികളും മെഡിക്കല്‍ കോളേജുമായി കൂട്ടിച്ചേർത്തു. പുതിയ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് കോഴ്സിന് 100 സീറ്റുകള്‍ അനുവദിച്ച്‌, അടുത്ത അധ്യയന വർഷം മുതല്‍ പ്രവേശനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

മെഡിക്കല്‍ കോളേജിനായുള്ള കേന്ദ്ര സർക്കാരിന്റെ അനുമതി നേരത്തേ ലഭിച്ചതാണ്. ആശുപത്രി വളപ്പില്‍ അഡ്‍മിനിസ്ട്രേറ്റീവ് ബ്ലോക്കും സജ്ജമാക്കി. എന്നാല്‍ പിണറായി സർക്കാരിന്റെ പത്തുവർഷം ഒരു നടപടിയുമെടുത്തില്ല.

യു.ഡി.എഫ് സർക്കാർ വന്നതോടെ തലസ്ഥാന നഗര മധ്യത്തില്‍ രണ്ടാമതൊരു മെഡിക്കല്‍ കോളേജ് യാഥാർത്ഥ്യമാക്കാൻ നടപടി തുടങ്ങി പ്രീ-ക്ലിനിക്കല്‍, പാരാ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ വിഭാഗങ്ങള്‍, 24/7 അടിയന്തര വിഭാഗം, സെൻട്രല്‍ ലാബ്, ബ്ലഡ് ബാങ്ക് എന്നിവ അടങ്ങുന്ന സജ്ജീകരണങ്ങളാണ് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന് കീഴില്‍ മെഡിക്കല്‍ കോളേജ് പ്രവർത്തനം തുടങ്ങുക.

100 എം.ബി.ബി.എസ് സീറ്റുകള്‍ക്കും അനുബന്ധ ലാബ്, ഹോസ്റ്റല്‍, അക്കാദമിക് ബ്ലോക്കുകള്‍ക്കും ദേശീയ മെഡിക്കല്‍ കമ്മീഷൻ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാണ് അടിസ്ഥാന സൗകര്യ വികസനം നടത്തുന്നത്. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ് തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിന് എസൻഷ്യല്‍റ്റി സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് അണ്ടർ ടേക്കിങ് എന്നിവ ലഭ്യമാക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. സർട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ സ്ഥാപനത്തിനു പേരു നല്‍കണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network