വാഷിങ്ടൺ: മനുഷ്യരുടെ ശാസ്ത്രമുന്നേറ്റത്തിന്റെ അഭിമാനം, വോയേജർ ചരിത്രത്തിലേക്ക്! ഒരു പക്ഷേ തിരുത്താനാകാത്ത നേട്ടം! മനുഷ്യ നിർമിതകളില്‍ ഭൂമിയില്‍നിന്ന് ഏറ്റവും അകലെയുള്ള ബഹിരാകാശ പേടകം, 'വോയേജർ 1' റിക്കാർഡ് കുറിക്കുകയാണ്.
സൗരൂഥത്തിന്റെ അതിരുകള്‍ കടന്നു സഞ്ചരിക്കുന്ന വോയേജർ ഭൂമിയില്‍നിന്ന് 'വണ്‍ ലൈറ്റ് ഡേ' അകലെയെന്ന നിർണായക ദൂരപരിധിയിയില്‍ എത്തും, ദിവസങ്ങള്‍ക്കുള്ളില്‍, നവംബർ 18-ന് പുലർച്ചെ അഞ്ചുകഴിയുന്നതോടെ, 'വോയേജർ 1' ഭൂമിയില്‍നിന്ന് ഏകദേശം 2,590 കോടിയിലേറെ കിലോമീറ്റർ അകലെയായിരിക്കും!1977-ല്‍ ഫ്ളോറിഡയില്‍നിന്നായിരുന്നു വോയേജർ 1, വോയേജർ 2 പേടകങ്ങളുടെ വിക്ഷേപണം. സൗരയൂഥത്തിലെ ഗ്രഹങ്ങളെ നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. പ്രാരംഭദൗത്യങ്ങള്‍ വിജയകരമായി പൂർത്തിയാക്കി ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ബഹിരാകാശത്തിന്റെ അനന്തതയിലേക്കു കുതിപ്പുതുടർന്നുകൊണ്ടേയിരിക്കുകയാണു പേടകം.
വോയേജറില്‍ ഘടിപ്പിച്ച 'ഗോള്‍ഡൻ റിക്കോർഡ്'. 1794381107.jpg
വോയേജർ ദൂരപരിധി മറികടക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്നു ബഹിരാകാശ ഗവേഷകർ പറഞ്ഞു. ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നേട്ടമാണെന്നു മാത്രം. വോയേജർ വിക്ഷേപിക്കുമ്പോള്‍, പത്തോളം ഉപകരണങ്ങള്‍ ഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ മാഗ്നറ്റോമീറ്റർ, പ്ലാസ്മാ വേവ് സബ്സിസ്റ്റം എന്നീ രണ്ടു ഉപകരണങ്ങള്‍ മാത്രമാണു പ്രവർത്തസജ്ജമായിട്ടുള്ളത്.
നാസയുടെ ഡീപ് സ്പേസ് നെറ്റ്വർക്ക് മുഖേനയാണ് ഗവേഷകർ വോയേജറുമായി ബന്ധപ്പെടുന്നത്. പ്രകാശവേഗതയിലാണ് റേഡിയോ തരംഗങ്ങളുടെ സഞ്ചാരം. 'വണ്‍ ലൈറ്റ് ഡേ' അകലെയുള്ള വോയേജറിലേക്ക് സന്ദേശം അയച്ചാല്‍ അവിടെയെത്താൻ ഇരുപത്തിനാലു മണിക്കൂറെടുക്കും. വോയേജറില്‍നിന്നുള്ള സന്ദേശം ഭൂമിയിലെത്താനും അത്രതന്നെ സമയം വേണ്ടിവരും. അതായത്, ആശയവിനിമയത്തിനു രണ്ടു ദിവസം വേണ്ടിവരും!
ലഘുവായ സാങ്കേതിക പ്രശ്നങ്ങള്‍ സംഭവിക്കാറുണ്ടെങ്കിലും ശാസ്ത്രജ്ഞരുടെ നിരന്തര പരിശ്രമം പേടകത്തെ ഇപ്പോഴും സജീവമായി നിലനിർത്തുന്നു. ഭൂമിയിലെ ജീവന്റെ ശബ്ദങ്ങളും ദൃശ്യങ്ങളും അടങ്ങിയ 'ഗോള്‍ഡൻ റിക്കോർഡും' പേറി ബഹിരാകാശനിഗൂഢതകളിലേക്കു സഞ്ചാരം തുടരുകയാണ് വോയേജർ! മനുഷ്യരുടെ ശാസ്ത്രീയമുന്നേറ്റങ്ങളുടെ എക്കാലത്തെയും പ്രോജ്വലമായ സഞ്ചരിക്കുന്ന സ്മാരകം!






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.