അന്വേഷണസംഘത്തെ നടുക്കിയ ദാരുണ സംഭവം: പ്രസവിച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ നവജാതശിശുവിനെ തല്ലിക്കൊന്ന അമ്മ അറസ്റ്റില്‍,

അന്വേഷണസംഘത്തെ നടുക്കിയ ദാരുണ സംഭവം: പ്രസവിച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ നവജാതശിശുവിനെ തല്ലിക്കൊന്ന അമ്മ അറസ്റ്റില്‍,

വാഷിംഗ്ണ്‍ ഡിസി: അമേരിക്കയിലെ മിസിസിപ്പിയില്‍ പ്രസവിച്ച ഉടനെ പെണ്‍കുഞ്ഞിനെ മർദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ യുവതി അറസ്റ്റില്‍.ജാന്റല്‍ ഷാരോണ്‍ ജോർദാനാണ് (25) പൊലിസിന്റെ പിടിയിലായത്.

കഴിഞ്ഞ ഒക്ടോബർ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. കുഞ്ഞിന് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് കാണിച്ച്‌ പ്രതി തന്നെയാണ് എമർജൻസി സർവീസിലേക്ക് ഫോണ്‍ വിളിച്ചത്.

 വിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുമ്പോള്‍ പ്രസവം നടന്നിട്ട് ഏകദേശം ഒരു മണിക്കൂർ പിന്നിട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ഉടൻതന്നെ ആംബുലൻസില്‍ ജാക്സണ്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം കുഞ്ഞ് മരണത്തിന് കീഴടങ്ങി. ജനനത്തിന് പിന്നാലെ കുഞ്ഞിന്റെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. 

തുടർന്ന് മിസിസിപ്പി ക്രൈം ലബോറട്ടറിയില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തില്‍ ശരീരത്തിലേറ്റ കഠിനമായ ക്ഷതങ്ങളാണ് മരണകാരണമെന്ന് വ്യക്തമായി. മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ അധികൃതർ യുവതിയെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

"അന്വേഷണസംഘത്തെ ഒന്നടങ്കം നടുക്കിയ ദാരുണമായ ഒരു സംഭവമാണിത്. ആർക്കും ഉള്‍ക്കൊള്ളാൻ കഴിയാത്തത്ര ഭീകരമാണിത്; പ്രത്യേകിച്ചും ഒന്നുമറിയാത്ത ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനാണ് നഷ്ടമായതെന്നിരിക്കെ," - സ്മിത്ത് കൗണ്ടി ഷെരീഫ് ജോയല്‍ ഹ്യൂസ്റ്റണ്‍ പ്രതികരിച്ചു. 

കേസിലെ അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കുറ്റപത്രം ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ (ഡിഎ) ഓഫീസിന് കൈമാറുമെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network