അമരാവതി: ആന്ധ്രപ്രദേശിലെ നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ടിഡിപി- ബിജെപി-ജനസേന സഖ്യത്തിന് ഉജ്വല വിജയം.
സംസ്ഥാനത്തെ നഗര ഭരണത്തില്‍ പ്രതിപക്ഷമായ വൈഎസ്‌ആർ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് എൻഡിഎ മുന്നേറ്റം. 13 മുനിസിപ്പല്‍ കോർപറേഷനുകളില്‍ 12 ഇടത്തും സഖ്യം വിജയം നേടി. 2021ല്‍ 13 കോർപറേഷനുകളും സ്വന്തമാക്കിയ വൈഎസ്‌ആർ കോണ്‍ഗ്രസിന് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. കോണ്‍ഗ്രസ് ചിത്രത്തിലേയില്ല.വിശാഖപട്ടണം, ഗുണ്ടൂർ, ഏലൂരു, മച്ചിലിപട്ടണം, തിരുപ്പതി, ചിറ്റൂർ, കർണൂല്‍, നെല്ലൂർ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ എൻഡിഎ മേല്‍ക്കൈ നേടി. വിശാഖപട്ടണത്ത് ടിഡിപി സ്ഥാനാർത്ഥി മുക്ക ശ്രാവണി മേയർ സ്ഥാനത്തേക്ക് വിജയിച്ചു.
വിജയവാഡയില്‍ ജനസേനയുടെ വംഗവീതി രാധാകൃഷ്ണയും ഏലൂരില്‍ റെഡ്ഡി അപ്പള നായിഡുവും മേയർ സ്ഥാനത്തേക്ക് വിജയിച്ചു. നഗര ഭരണത്തില്‍ എൻഡിഎയുടെ ശക്തമായ സാന്നിധ്യമാണ് ഫലം വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ബിജെപിയും ശ്രദ്ധേയമായ മുന്നേറ്റം നടത്തി. സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച വാർഡുകളില്‍ ബിജെപി സ്ഥാനാർത്ഥികള്‍ വിജയം സ്വന്തമാക്കി. ലഭ്യമായ കണക്കുകള്‍ പ്രകാരം നഗര തദ്ദേശ സ്ഥാപനങ്ങളിലായി ബിജെപി 137 വാർഡുകള്‍ നേടി. 2021ല്‍ ഏഴ് വാർഡുകളില്‍ മാത്രമായിരുന്നു പാർട്ടിയുടെ വിജയം.
2021നെ അപേക്ഷിച്ച് ബിജെപിയുടെ സാന്നിധ്യത്തിലുണ്ടായ വർധന സംസ്ഥാനത്ത് പാർട്ടിയുടെ സംഘടനാ അടിത്തറ ശക്തിപ്പെടുന്നതിന്റെ സൂചനയാണ്.
മുനിസിപ്പാലിറ്റികളിലും നഗർ പഞ്ചായത്തുകളിലും എൻഡിഎയുടെ മുന്നേറ്റം കൂടുതല്‍ വ്യക്തമായി. 86 നഗര തദ്ദേശ സ്ഥാപനങ്ങളില്‍ 75 ഇടത്തും സഖ്യം വിജയിച്ചു. 17 ഇടങ്ങളില്‍ സഖ്യ സ്ഥാനാർത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വാർഡ് അടിസ്ഥാനത്തിലുള്ള കണക്കുകളില്‍ ടിഡിപി
2,356, ജനസേന 440, ബിജെപി 137. വൈഎസ്‌ആർ കോണ്‍ഗ്രസ് 493 സീറ്റുകളിലൊതുങ്ങി. വൈഎസ്‌ആർ കോണ്‍ഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ തട്ടകമായ പു
ലിവെന്ദുലയില്‍ ടിഡിപി നേടിയ വിജയവും ശ്രദ്ധേയമായി. ജഗന്റെ ശക്തികേന്ദ്രത്തില്‍ തന്നെ തിരിച്ചടി നേരിട്ടത് വൈഎസ്‌ആർ കോണ്‍ഗ്രസിന്റെ ജനപിന്തുണയെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നു. കടപ്പ ജില്ലയിലും പാർട്ടിയുടെ പ്രകടനം ദുർബലമായി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.