ക്വാലാലംപൂര്‍: മലേഷ്യയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്ന് മലയാളികളടക്കം എട്ടുപേര്‍ മരിച്ചു.
എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞന്മലയില് കെ.ബി. അനീഷ് (35), പേരാമ്പ്ര കല്പ്പത്തൂര് മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ നാരായണന്റെ മകന് ലിനില്‍ (44), കണ്ണൂര്‍ സ്വദേശിയായ മറ്റൊരാള്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.ഏഴുവര്‍ഷത്തോളമായി മലേഷ്യയില്‍ റവാങ്ങില് ജന്ട്രോള് എന്‍ജിയറിങ് കമ്പനിയില്‍ മെഷീന് ഓപ്പറേറ്ററായി ജോലിചെയ്യുകയായിരുന്നു അനീഷ്. ദീപാവലി ആഘോഷിക്കാനായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം റവാങ്ങിലെ തടാകത്തിലെത്തിയതായിരുന്നു.
അച്ഛന്: ചീരക്കാട്ടുപാറ കുഞ്ഞന്മലയില് പരേതനായ ഭാസ്കരന്. അമ്മ: സുജാത. ഭാര്യ: രേഷ്മ. മകന്: ഭവേന്ദു. സഹോദരങ്ങള്‍: കെ.ബി. അജുമോന്, കെ.ബി. അജീഷ്.
മലേഷ്യയിലെ ന്യൂ സിസ്റ്റം ടെക്നോളജി എസ്.ഡി.എം. ബി.എച്ച്.ഡി.യില്‍ പ്രോഗ്രാമറായിരുന്നു ലിനില്‍. ഭാര്യ: ജേഷ്മ (സ്വപ്ന). മക്കള്‍: വിഷ്ണുവേദ്, അരുണ്വേദ്. അമ്മ: രുക്മിണി. റവാങ്ങില് ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ മലയാളി അസോസിയേഷന് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് കൊണ്ടുവരാനാണ് ശ്രമം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.