ദീപാവലിക്കും അവധിയില്ലാതെ ബിജെപിയുടെ പദയാത്ര, രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷായും യോഗിയും,

ദീപാവലിക്കും അവധിയില്ലാതെ ബിജെപിയുടെ പദയാത്ര, രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷായും യോഗിയും,

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ എസ്‌ഐആർ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് മറുപടിയായുള്ള പദയാത്രകള്‍ സജീവമാക്കി ബിജെപി. ഇന്നലെ നാല് സംസ്ഥാനങ്ങളില്‍ നേതാക്കള്‍ പദയാത്രകള്‍ നടത്തി.

രാഹുല്‍ ഗാന്ധി നയിക്കുന്നിടത്തോളം കോണ്‍ഗ്രസ് ക്ഷയിച്ചു കൊണ്ടേയിരിക്കുമെന്ന് അമിത് ഷാ ഹരിയാനയില്‍ ആഞ്ഞടിച്ചു. പാർലമെൻന്റിനുള്ളില്‍ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് അമിത് ഷാ ആവർത്തിച്ചു.

ഉത്തർ പ്രദേശിലെ ഗാസിയാബാദില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലും, ഹരിയാനയിലെ കർണാലില്‍ അമിത് ഷായും, തെലങ്കാനയിലെ കരീംനഗറില്‍ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനും, രാജസ്ഥാനിലെ ജയ്പൂരില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമാണ്  പദയാത്രകള്‍ നയിച്ചത്.

 അധ്യാപകൻ മാർക്കിട്ടതിന്റെ കുഴപ്പം കാരണമാണ് പരീക്ഷ തോറ്റതെന്ന് കുട്ടി പറയും പോലെയാണ് രാഹുല്‍ ഗാന്ധിയുടെ വാദമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിഹസിച്ചു. ‌

ഹരിയാന കർണാലിലെ പദയാത്രയിലാണ് രാഹുലിനെ അമിത് ഷാ വീണ്ടും പാർലമെന്റില്‍ സംവാദത്തിന് ക്ഷണിച്ചത്. പ്രധാനമന്ത്രിക്ക് ഒരു കത്ത് നല്‍കിയാല്‍ ഉടൻ പ്രത്യേക സമ്മേളനം വിളിക്കാമന്നും. വോട്ട് സംരക്ഷിക്കാനല്ല നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയാണ് ഇന്ത്യ സഖ്യത്തിന്റെ റാലിയെന്നും അമിത് ഷാ ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പടുത്ത ഉത്തർ പ്രദേശില്‍ മൂന്ന് ദിവസത്തിനിടെ ഇന്ന് ആറാമത്തെ പദയാത്രയാണ് നടന്നത്. കോണ്‍ഗ്രസിൻ്റെ പ്രചാരണത്തെ നേരിടാതിരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ക്കിടയാക്കുന്നു എന്ന പാർട്ടിയിലെ വിലയിരുത്തലിൻറെ ഭാഗമായി കൂടിയാണ് ബിജെപി നീക്കം.

 പ്രതിപക്ഷം ദീപാവലി പ്രമാണിച്ച്‌ പ്രതിഷേധത്തിന് അവധി നല്‍കിയെങ്കിലും ബിജെപി പദയാത്രകള്‍ തുടരുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടിയാണ് യുപിയില്‍ തുടക്കമാകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network