പ്രിയദർശന്റെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ സിനിമയാണ് താളവട്ടം. മോഹൻലാല്‍ അഭിനയിച്ചു എന്നല്ല, ജീവിച്ചു എന്ന് ആരാധകർ പറയുന്ന സിനിമ.
വിനുവിനെ ഓർത്ത് ഇന്നും നൊമ്പരപ്പെടുന്നവരാണ് മലയാളികള്‍. ഇപ്പോഴിതാ താളവട്ടം സിനിമാ ഷൂട്ടിങ്ങിനെ കുറിച്ചുള്ള ഛായാഗ്രാഹകൻ എസ് കുമാറിന്റെ വാക്കുകളാണ് ചർച്ചയാകുന്നത്.താളവട്ടം സിനിമയുടെ ക്ലൈമാക്സ് രംഗം ഇന്നും നമ്മുടെ ഹൃദയം തകർക്കും. നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രം വിനുവിനെ കൊല്ലുന്ന രംഗം. പിന്നെ ആ ഡയലോഗും, “ഞാൻ അവനെ കൊന്നു, തിന്ന ചോറിന് നന്ദി കാണിക്കണ്ടേ. അതുകൊണ്ട് നിങ്ങള്‍ക്ക് വേണ്ടി ഞാനവനെ കൊന്നു. ജീവനില്ലാതെ ജീവിക്കുന്ന വിനുവിനെ ആർക്കും ആവശ്യമില്ല. അതുകൊണ്ട് ഞാൻ അവന് വേണ്ടി അവനെ കൊന്നു”, കണ്ണ് നിറഞ്ഞായിരിക്കും നമ്മളത് കേട്ടത്. ഈ രംഗം ഷൂട്ട് ചെയ്തതിന്റെ ഓർമകളാണ് ഛായാഗ്രാഹകൻ എസ് കുമാർ പങ്കുവെച്ചത്.
‘സ്കൂള്‍ കാലം മുതലേ മോഹൻലാല്‍ ആരാധകൻ, എന്റെ സിനിമയില്‍ അദ്ദേഹമില്ലെങ്കില്‍ അനൂപ് പിണങ്ങുമായിരുന്നു’: ഓർമകള്‍ പങ്കുവെച്ച് സത്യൻ അന്തിക്കാട് ‘ഡ്യൂപ്പല്ല, ഇറ്റ്സ് ഹിം’ :ജയിലർ 2വിലെ ആ കാർ സ്റ്റണ്ട് മോഹൻലാല്‍ ചെയ്തത് തന്നെ; വെളിപ്പെടുത്തലുമായി ആക്ഷൻ ഡയറക്ടർ
യഥാർഥത്തില്‍ ആ ഷോട്ട് ഇല്ലായിരുന്നു എന്നും ഷൂട്ടിങ്ങും കഴിഞ്ഞ് ഡബ്ബിനും ശേഷമാണ് ‘ഒരു ക്ലോസ്‌അപ് അവശേഷിക്കുന്നുണ്ടല്ലോ’ എന്ന് പ്രിയദർശൻ പറഞ്ഞതെന്ന് അദ്ദേഹം ഓർമ്മിച്ചു. ഉണ്ണിയേട്ടൻ വിനുവിനെ ഞെക്കി കൊല്ലുന്നത് ഷൂട്ട് ചെയ്തിരുന്നു. പക്ഷേ മോഹൻലാലിന്റെ ക്ലോസ് വേണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടു. മോഹൻലാല്‍ താമസിക്കുന്ന ഹോട്ടലില്‍ വെച്ചാണ് പിന്നീട് ആ രംഗം ചിത്രീകരിച്ചത്.
അതായത്, ഷൂട്ട് കഴിഞ്ഞ് ഒന്നോ രണ്ടോ മാസത്തിന് ശേഷം. സെറ്റില്‍ ഒരു ക്യാമറയും ക്യാമറാമാനും സംവിധായകനും നെടുമുടി വേണുവും. പിന്നെ ഒന്ന് രണ്ട് ആള്‍ക്കാരും. അത്രയും ദിവസങ്ങള്‍ക്ക് ശേഷം ഷൂട്ട് ചെയ്തിട്ടും ആ സീൻ അത്രയേറെ നന്നായെങ്കില്‍ അതിന് ഒരൊറ്റ കാരണമേയുള്ളൂ എന്നും അത് മോഹൻലാല്‍ ആണെന്നും എസ് കുമാർ പറഞ്ഞു. മോഹൻലാല്‍ എന്താണെന്നത് മോഹൻലാലിന് ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നെടുമുടി വേണുവിന്റെ കഥാപാത്രം വിനുവിനെ ഞെക്കി കൊന്ന് കഴിയുമ്പോള്‍ എല്ല് പൊട്ടുന്ന ഒരു ശബ്ദം കേള്‍ക്കാമെന്നും ആ സീനെടുക്കുമ്പോള്‍ പ്രിയൻ മാറി കളഞ്ഞെന്നും എസ് കുമാർ ഓർത്തെടുത്തു.
ഷൂട്ട് ചെയ്തതിന് ശേഷം ക്യാമറ കട്ട് ചെയ്തെങ്കിലും താൻ മോഹൻലാലില്‍ നിന്ന് കണ്ണ് എടുത്തിട്ടില്ലായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം താൻൻ അവിടെയിരുന്ന് കരയുകയായിരുന്നു എന്നും കൂട്ടിച്ചേർത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.